ഭോപ്പാല്‍: കനത്ത മഴയില്‍ മധ്യപ്രദേശിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍. തോരാതെ പെയ്യുന്ന മഴയില്‍ മാണ് ല ജില്ലയിലെ ജനജീവിതം താറുമാറായി.
അപ്രതീക്ഷിത പ്രളയത്തില്‍ റോഡില്‍ വാഹനങ്ങള്‍ കുടുങ്ങിയതിനെ തുടര്‍ന്ന് വന്‍ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്.
മുമ്പും മധ്യപ്രദേശില്‍ കനത്ത പ്രളയം അനുഭവപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഉജ്ജയിന്‍ ജില്ലയിലുണ്ടായ പ്രളയം ജനജീവിതത്തെ ബാധിച്ചിരുന്നു.
















