ബ്യൂണസ് ഐറിസ്: ഫുട്ബോൾ മിശിഹയായ മെസി അർജന്റീനക്കു വേണ്ടി ഇനിയും ബൂട്ട് കെട്ടണമെന്ന ആഗ്രഹവുമായി ഫുട്ബോൾ ഇതിഹാസം മറഡോണ.
മെസി അന്താരാഷ്‌ട്ര ഫുട്‌ബോളില്‍നിന്നു വിരമിക്കരുതെന്നും അര്‍ജന്റീന ദേശീയ ടീമിനൊപ്പം മെസി തുടരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. 2018ലെ റഷ്യന്‍ ലോകകപ്പ് വരെയെങ്കിലും കളിക്കണമെന്നും മറഡോണ ആവശ്യപ്പെട്ടു. മെസി തീരുമാനം പുന പരിശോധിക്കുമെന്നാണ് താൻ കരുതുന്നതെന്ന് മറഡോണ പ്രത്യാശ പ്രകടിപ്പിച്ചു.
മികച്ച ഫോമിലുള്ള മെസി ലോകചാമ്പ്യനാകാന്‍ റഷ്യയിലേക്ക് പോകണം. ടീമിനെ മുന്നേറാന്‍ സഹായിക്കുന്ന യുവാക്കളെ കൂടുതലായി ആശ്രയിക്കണം. മെസി വിരമിക്കണമെന്ന് പറയുന്നവര്‍ അര്‍ജന്റീന ഫുട്‌ബോളിനു വരാനിരിക്കുന്ന ദുരന്തമെന്തെന്ന് അറിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോപ്പ അമേരിക്ക ഫൈനലില്‍ ചിലിയോടേറ്റ തോല്‍വിക്ക് പിന്നാലെയാണ് മെസി വിരമിക്കല്‍ പ്രഖ്യാപിച്ചത്.
















