Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കാക്കയങ്ങാട് കാര്‍ത്തിക്കിന്റെ വീടിന് നേരെയും അക്രമം; ഏഴു വയസ്സുകാരന്റെ കൈവെട്ടിയിട്ടും അങ്കക്കലി തീരാതെ സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2016, 03:36 pm IST
inKannur

കണ്ണൂര്‍: ഏഴു വയസ്സുകാരന്റെ കൈവെട്ടിയിട്ടും അങ്കക്കലി തീരാതെ സിപിഎം. ഇരിട്ടി, മുഴക്കുന്ന് പഞ്ചായത്തിലെ കാക്കയങ്ങാട് പാലയില്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് സിപിഎമ്മുകാര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ച എഴു വയസ്സുകാരന്‍ കാര്‍ത്തിക്കിന്റെ വീടിനു നേരെ ഇന്നലെ വീണ്ടും അക്രമംനടത്തിക്കൊണ്ടാണ് അക്രമം മുഖമുദ്രയായിട്ടുളള സിപിഎമ്മുകാര്‍ അഴിഞ്ഞാട്ടം നടത്തിയത്. ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അക്രമം.

കല്ലേറില്‍ വീടിന്റെ പിറകുവശത്തെ ജനല്‍ഗ്ലാസ് പൊട്ടിച്ചിതറി. മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കും അക്രമികള്‍ മറിച്ചിട്ടു. ശബ്ദം കേട്ട് കാര്‍ത്തിക്കിന്റെ പിതാവ് രാഹുലും അമ്മ രമ്യയും പുറത്തിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. മൂന്നംഗ സിപിഎം സംഘമാണ് അക്രമത്തിനു പിന്നിലെന്ന് വീട്ടുകാര്‍ പറഞ്ഞു.

കഴിഞ്ഞ മെയ് 30ന് സന്ധ്യയോടെ കാര്‍ത്തികിന്റെ പിതാവായ രാഹുലിനെ അന്വേഷിച്ചെത്തിയ കാര്‍ത്തിക്കിന്റെ അമ്മാവന്‍ മനു ഉള്‍പ്പെടെയുള്ള രണ്ടംഗ സിപിഎം സംഘം രാഹുലിനെ കയ്യില്‍ കിട്ടാതെ വന്നപ്പോള്‍ മകനെ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. കൈക്ക് മാരകമായി പരിക്കേറ്റ കാര്‍ത്തിക് ഏതാനും ദിവസം മുമ്പാണ് ആശുപത്രി വിട്ടത്. അക്രമത്തില്‍ വെട്ടേറ്റ കാര്‍ത്തിക് ഇപ്പോഴും പരിക്കേററ കൈക്ക് പ്ലാസ്റ്ററിട്ടാണ് നടക്കുന്നത്.

പാവപ്പെട്ട കുടുംബമായ രാഹുലിന്റെ പണി പൂര്‍ത്തായാവാത്ത വീടിനുനേരെയാണ് ഇന്നലെ അക്രമം നടന്നത്. കാര്‍ത്തിക്കും മാതാപിതാക്കളും കിടന്ന മുറിയുടെ ജനലാണ് അക്രമികള്‍ എറിഞ്ഞു തകര്‍ത്തത്. ഭാഗ്യത്തിനാണ് ജനല്‍ ചില്ലുകള്‍ ഉറങ്ങുകയായിരുന്ന കാര്‍ത്തിക് ഉള്‍പ്പെടെയുളളവരുടെ ദേഹത്ത് തെറിക്കാഞ്ഞത്. കൈവെട്ടിയിട്ടും അങ്കകലി തീരാതെ കാര്‍ത്തിക്കിന്റെ വീടിനു നേരെ ഇന്നലെ സിപിഎം നടത്തിയ അക്രമത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് തുടര്‍ അക്രമണങ്ങള്‍ എന്ന ആരോപണവും ശക്തമായിട്ടുണ്ട്.

കഴിഞ്ഞ തദ്ദേശ സ്വയംഭരണതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി രമ്യ മത്സരിച്ചതിലുള്ള വിരോധമാണ് ഇവരുടെ കുടുംബത്തിന് നേരെ സിപിഎമ്മിനെ തുടര്‍ അക്രമങ്ങള്‍ക്ക് പ്രേരിപ്പിച്ചത്. മറ്റൊരു ബിജെപി പ്രവര്‍ത്തകനെ ആക്രമിച്ച കേസ്സില്‍ പ്രതിയാണ് കാര്‍ത്തികിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച അമ്മാവനായ മനു. സിപിഎം ഒഴികെ മറ്റു രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ബാലികേറാമലയായിരുന്ന മുഴക്കുന്ന് പഞ്ചായത്തില്‍ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എല്ലാ വാര്‍ഡുകളിലും ബിജെപി സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സരിപ്പിക്കുകയും രണ്ടു വാര്‍ഡുകളില്‍ വിജയിക്കുകയും ചെയ്തിരുന്നു. ഇത് സിപിഎമ്മിനെ വിറളി പിടിപ്പിക്കുകയും അതിനുശേഷം മേഖലയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ തുടര്‍ അക്രമങ്ങള്‍ നടത്തി വരികയാണ് സിപിഎം. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നലെ വീണ്ടും കാര്‍ത്തിക്കെന്ന എഴുവയസ്സുകാരന്റെ വീടിനു നേരെ നടന്ന അക്രമം.

കാര്‍ത്തിക്കിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ റിമാന്റിലായ മനു കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്. ജയിലില്‍ നിന്നിറങ്ങിയ മനു കാര്‍ത്തിക്കിനേയും കുടുംബത്തേയും സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ചിലരോട് പറഞ്ഞതായും രാഹുല്‍ ഇന്നലെ പോലീസിനു നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതു കൊണ്ടുതന്നെ മനുവിന്റെ നേതൃത്വത്തല്‍ തന്നെയാണ് ഇന്നലെ നടന്ന അക്രമവും എന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. സിപിഎം അധികാരത്തില്‍ വന്നതിന് ശേഷം കണ്ണൂര്‍ ജില്ലയില്‍ പ്രത്യേകിച്ച് മുഖ്യമന്ത്രിയുടെ നാടായ പിണറായിയിലും തലശ്ശേരിയിലും വ്യാപകമായ അക്രമങ്ങള്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം പ്രവര്‍ത്തകര്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അക്രമക്കേസുകളില്‍ പോലീസ് നടപടിയെടുക്കാത്തത് സിപിഎം പ്രവര്‍ത്തകര്‍ക്ക് അഴിഞ്ഞാടാന്‍ അവസരം ഒരുക്കുകയാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

പുതിയ വാര്‍ത്തകള്‍

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.