ബംഗലൂരു: ബംഗലൂരു നഗരത്തിലെ ആദ്യ വനിത കാബ് ഡ്രൈവറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഡ്രൈവറായ ഭാരതിയെയാണ് സജ്ഞയ് നഗർ പ്രദേശത്തെ തന്റെ വാടക വിട്ടിൽ നിന്നും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
സമീപ വാസികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പോലീസ് എത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നേരത്തെ തന്റെ ജന്മ നാടായ ഹൈദരാബാദിലേക്ക് പോകുവാൻ ആഗ്രഹിക്കുന്നതായി ഭാരതി തന്റെ വീട്ടുടമസ്ഥനോട് പറഞ്ഞിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
















