ഇസ്ലാമബാദ്: ഭിന്നലിംഗക്കാരുടെ വിവാഹത്തിനെതിരെ പാക്കിസ്ഥാനില്‍ ഫത്വ. അമ്പതോളം വരുന്ന പുരോഹിതര്‍ ചേര്‍ന്നാണ് ഫത്വ പുറത്തിറക്കിയിരിക്കുന്നത്. എതിര്‍ ലിംഗങ്ങള്‍ തമ്മില്‍ മാത്രമാണ് വിവാഹം കഴിക്കേണ്ടത്.
ഇതില്‍ രണ്ടിലും ഉള്‍പ്പെടാത്ത ഭിന്നലിംഗക്കാര്‍ക്ക് വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്ന് ഫത്വയില്‍ പറയുന്നു. പരമ്പരാഗത സ്വത്തിനും അവര്‍ അര്‍ഹരല്ലെന്നും അതും മറികടന്ന് സ്വത്ത് നല്‍കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് പുരോഹിതരുടെ ശുപാര്‍ശ
.ഭിന്നലിംഗക്കാര്‍ ദൈവത്തിന് വെറുക്കപ്പെട്ടവരാണെന്നും അവരെ പരസ്യമായി അപമാനിക്കുന്നവര്‍ സ്വര്‍ഗ്ഗത്തില്‍ എത്തുമെന്നും അതില്‍ പറയുന്നു.
















