ന്യൂദൽഹി: സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത എഎപി എംഎല്‍എ ദിനേഷ് മൊഹാനിയ്‌ക്ക് ജാമ്യമില്ല. ഇതിനു പുറമെ അദ്ദേഹത്തെ 14 ദിവസത്തേക്ക് ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടു.
ശുദ്ധജലവിതരണം പ്രദേശത്ത് കിട്ടാത്തതിലുള്ള പരാതി രേഖപ്പെടാനെത്തിയ സ്ത്രീകളെ അസഭ്യം പറയുകയും ഓഫീസിനു പുറത്തേക്ക് പിടിച്ച് തള്ളിമാറ്റുകയായിരുന്നു. തുടർന്ന് സ്ത്രീകൾ പോലീസിൽ പരാതി നൽകിയത്.
വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു അറസ്റ്റ്. ഏഴു വകുപ്പുകളാണ് ഡല്‍ഹി പോലീസ് മൊഹാനിയക്കെതിരെ ചുമത്തിയിരിക്കുന്നത്. നേരത്തെ ഹൈക്കോടതി മൊഹാനിയക്ക് ജാമ്യം നിഷേധിച്ചിരുന്നു.
















