പയ്യന്നൂര്‍: താളത്തിനും സ്വര സംവിധാനത്തിനുമപ്പുറംലയ ബദ്ധമായ ആത്മ സൗരഭ്യം പരത്തുന്ന രാഗലയ മേളനമായി കോട്ടയം ജമനീഷ് ഭാഗവതര്‍ തുരീയം സംഗീതോത്സവത്തിന്റെ ഇരുപതാംസന്ധ്യ സംഗീത സാന്ദ്രമാക്കി. ഹംസധ്വനിയില്‍ വാതാപി ഗണപതീം പാടി തുടങ്ങിയ ജമനീഷ് ഭാഗവതര്‍ തുടര്‍ന്ന് പന്തുവരാളിയില്‍ ശിവ ശിവ, ശ്യാമയില്‍ അന്നപൂര്‍ണ്ണേവിശാലാക്ഷി, തുടങ്ങിയ കീര്‍ത്തനങ്ങള്‍ ആലപിച്ചതിനു ശേഷം ഹിന്ദോളത്തിലും ബിലഹരിയിലും ബിഹാഗിലും ഗാനങ്ങളാലപിച്ച് സദസ്സിനെ ആനന്ദ സാഗരത്തില്‍ ആറാടിച്ചു.
മുല്ലൈ വാസന്‍ ചന്ദ്രമൗലി (വയലിന്‍) തിരുവാരൂര്‍ ഭക്തവത്സലം (മൃദംഗം) പി.സി.പുരുഷോത്തമന്‍ (ഗഞ്ചിറ) പയ്യന്നൂര്‍ ഗോവിന്ദ പ്രസാദ് (മുഖര്‍ ശംഖ്) എന്നിവര്‍ പക്കമേളമൊരുക്കി. പോത്താംങ്കണ്ടം ആനന്ദ ഭവനം ആതിഥ്യമരുളുന്ന നാല്‍പത്തിയെന്നു നാള്‍ നീണ്ടു നില്‍ക്കുന്നതു രീയം സംഗീതോത്സവത്തിന്റെ ഇരുപത്തിയൊന്നാം ദിനമായ ഇന്ന് ഡോ. പ്രമോദ് പ്രഭാ ശങ്കര്‍, നമ്രതാ ഗയ്‌ക്ക് വാദ് എന്നിവര്‍ ചേര്‍ന്നവതരിപ്പിക്കുന്ന ഷെഹനായ് സംഗീതം വേദിയെ ധന്യമാക്കും. റെയ്‌സ് ബാലെ ഖാന്‍ സിത്താറിലും ബായങ്ക ബഡേക്കര്‍ ഗോവ തബലയിലും നിഥിന്‍ പുനെ റിഥം സിലും മേളക്കൊഴുപ്പേകും
















