Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

വയനാട് റെയില്‍വേ : ജനങ്ങളെ പറ്റിച്ച് കോണ്‍ഗ്രസ് ജന പ്രതിനിധികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2016, 08:41 pm IST
inWayanad

കല്‍പ്പറ്റ : വയനാട് റെയില്‍വേയുടെ പേര് പറഞ്ഞ് ജനങ്ങളെ കോണ്‍ഗ്രസ്സ് ജനപ്രതിനിധികള്‍ പറ്റിക്കുന്നു. കര്‍ണാടകയിലെ നഞ്ചങ്കോടിനെ ബത്തേരി വഴി നിലമ്പൂരുമായി ബന്ധിപ്പിക്കുന്ന നിര്‍ദിഷ്ട റെയില്‍പാതയുമായി ബന്ധപ്പെടുത്തിയാണ് കോണ്‍ഗ്രസ് ജനപ്രതിനിധികളുടെ ജനവഞ്ചന. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് ബത്തേരി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍ദിഷ്ട പാതയുടെസര്‍വേ ഡി.എം.ആര്‍.സിയെ എല്‍പ്പിച്ചതായി സിറ്റിംഗ് എം.എല്‍.എയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ ഐ.സി.ബാലകൃഷ്ണന്‍ പ്രചാരണം നടത്തിയിരുന്നു. വയനാട് റെയില്‍വേ ‘യാഥാര്‍ഥ്യമാക്കിയ’ എം.എല്‍.എയെ അഭിനന്ദിക്കുന്ന കൂറ്റന്‍ ബോര്‍ഡുകള്‍ ബത്തേരി, പുല്‍പള്ളി എന്നിവിടങ്ങളില്‍ പ്രത്യക്ഷപ്പെടുകയുമുണ്ടായി. എം.എല്‍.എ തീവണ്ടിക്ക് മുന്നില്‍ നില്‍ക്കുന്ന ചിത്രം സഹിതമായിരുന്നു ബോര്‍ഡുകള്‍. റെയില്‍പാതയുടെസര്‍വേ ഡി.എം.ആര്‍.സിയെ ഏല്‍പ്പിച്ചതായി പ്രചരിപ്പിച്ചും വോട്ട് വാങ്ങി ബാലകൃഷ്ണന്‍ വീണ്ടും നിയമസഭയിലെത്തിയതിന്റെ ചൂട് ആറിയിട്ടില്ല. എന്നിരിക്കെ നിര്‍ദിഷ്ട പാതയുടെ വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയാറാക്കുന്നതിനും അന്തിമ സ്ഥലനിര്‍ണയ സര്‍വേനടത്തുന്നതിനും ഡി.എം.ആര്‍.സിയെ ചുമതലപ്പെടുത്തണമെന്ന ആവശ്യവുമായി രംഗത്തുവന്നിരിക്കയാണ് ലോക്‌സഭയില്‍ വയനാട് മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന കോണ്‍ഗ്രസ് നേതാവ് എം.ഐ.ഷാനവാസ്. കഴിഞ്ഞ ദിവസം വാര്‍ത്താക്കുറിപ്പിലൂടെയാണ് എം.പി ഈ ആവശ്യം ഉന്നയിച്ചത്.ഇതോടെ സര്‍വേചുമതല ഡി.എം.ആര്‍.സിയെ ഏല്‍പ്പിച്ചോ ഇല്ലയോ എന്ന സന്ദേഹത്തിലായിരിക്കയാണ് വയനാട്ടിലൂടെ തീവണ്ടിയോടുന്നതും കാത്തിരിക്കുന്നവര്‍. സര്‍വേ ചുമതല ഡി.എം.ആര്‍.സിയെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെടുകവഴി തെരഞ്ഞെടുപ്പുകാലത്ത് ബത്തേരി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റെയില്‍വേയുടെ പേരില്‍ വ്യാജപ്രചാരണം നടത്തിയെന്ന് എം.പി സമ്മതിച്ചിരിക്കയാണെന്ന് വിലയിരുത്തുന്നവരും ജനങ്ങള്‍ക്കിടയിലുണ്ട്. സര്‍വേ വിഷയത്തില്‍ വസ്തുത ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നും അവര്‍ ആവശ്യപ്പെടുന്നു.നഞ്ചങ്കോട്-ബത്തേരി-നിലമ്പൂര്‍ റെയില്‍പാത നിര്‍മാണ ചെലവിന്റെ പകുതി വഹിക്കാമെന്ന് കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയത്തെ അറിയിച്ചിരുന്നു. പ്രാരംഭവിഹിതമായി 2014-15 ലെ ബജറ്റില്‍ അഞ്ച് കോടി രൂപ വകയിരുത്തുകയുമുണ്ടായി. പിന്നാലെ പാത യാഥാര്‍ഥ്യമാക്കുന്നതിനായി സംയുക്ത കമ്പനി രൂപീകരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രവുമായി ധാരണാപത്രം ഒപ്പുവെച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ 2016-17ലെ റെയില്‍വേ ബജറ്റില്‍ നിര്‍ദിഷ്ട പാതയ്‌ക്ക് 236 കിലോമീറ്റര്‍ ദൂരവും 6000 കോടി രൂപ നിര്‍മാണ ചെലവും കണക്കാക്കി ബജറ്റിതര ഫണ്ട് വിഭാഗത്തില്‍ കേന്ദ്രാനുമതിയും ലഭിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ചുമതലപ്പെടുത്തിയതുപ്രകാരം പഠനം നടത്തിയ ഡി.എം.ആര്‍.സി മേധാവി ഡോ. ഇ.ശ്രീധരന്‍ നഞ്ചങ്കോട്-നിലമ്പൂര്‍ റെയില്‍വേയ്‌ക്ക് 156 കി.മി ദൂരവും വൈദ്യുതീകരണം അടക്കം 3500 കോടി രൂപ ചെലവും വരുന്ന അലൈന്‍മെന്റാണ് നിശ്ചയിച്ചത്. കമ്പനി രൂപീകരിച്ച് പാത നിര്‍മിക്കാന്‍ അന്തിമ സ്ഥലനിര്‍ണയ സര്‍വേ നടത്തണം. വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കണം. ഇതിനായി ഡി.എം.ആര്‍.സി.യെ ചുമതലപ്പെടുത്താനും ചെലവിനത്തില്‍ എട്ട് കോടി രൂപ അനുവദിക്കാനും മുന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ ഉത്തരവ് പുറപ്പെടുവിച്ച് പണം കൈമാറാന്‍ സംസ്ഥാന സര്‍ക്കാരിനു സാധിച്ചില്ലെന്ന് എം.പിയുടെ പത്രക്കുറിപ്പില്‍ പറയുന്നു. കമ്പനി രൂപീകരണം നടന്നാല്‍ നിക്ഷേപകരെ കണ്ടെത്തി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കാര്യമായ സാമ്പത്തിക ബാധ്യത വരാതെ പദ്ധതി നടപ്പാക്കാനും കാലതാമസമൊഴിവാക്കാനും സാധിക്കും.കമ്പനി രൂപീകരണ നടപടികള്‍ പൂര്‍ത്തിയായാല്‍ കേരളത്തിന് അനുവദിച്ച റെയില്‍ പദ്ധതികള്‍ അഞ്ച് വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാമെന്ന് കേന്ദ്ര മന്ത്രി സുരേഷ് പ്രഭു ഈയിടെ വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാല്‍ കമ്പനി രൂപീകരണനടപടികളും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഡി.എം.ആര്‍.സി യെ ഏല്‍പ്പിക്കാനുള്ള നീക്കങ്ങളും സംസ്ഥാന സര്‍ക്കാര്‍ വൈകിപ്പിക്കുകയാണെന്ന് എം.പി.കുറ്റപ്പെടുത്തുന്നു. കേരളത്തിന്റെ വികസനത്തില്‍ ഇനി ഏറ്റവും പ്രധാനം ഐ.ടി നഗരങ്ങളായ ബംഗളൂരുവിനെയും കൊച്ചിയെയും എളുപ്പത്തില്‍ ബന്ധിപ്പിക്കുന്ന നഞ്ചങ്കോട്- ബത്തേരി – നിലമ്പൂര്‍ റെയില്‍പാതയാണെന്ന് അഭിപ്രായവും എം.പിക്കുണ്ട്.

ഈ പാതയുടെ നിര്‍മാണത്തില്‍ കര്‍ണാടക സര്‍ക്കാര്‍ താത്പര്യം കാട്ടുന്നില്ല. നഞ്ചങ്കോടുനിന്നു ബത്തേരിക്കുള്ള പാത കര്‍ണാടകയിലെ ബന്ദിപ്പുര കടുവാസങ്കേതത്തിലൂടെയാണ് നിര്‍മിക്കേണ്ടത്. കടുവാസങ്കേതത്തിലൂടെയുള്ള ട്രെയിന്‍ ഗതാഗതത്തിനു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പച്ചക്കൊടി കാട്ടില്ലെന്ന അഭിപ്രായമാണ് വയനാട്ടിലും കര്‍ണാടകയില ലുമുള്ള പരിസ്ഥിതി സംഘടനകളില്‍ പലതിനും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.