കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ ജഡ്ജിയെ വെടിയേറ്റു മരിച്ചനിലയില്‍ കണ്‌ടെത്തി. അഫ്ഗാനിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ ഫറയിൽ നിന്നും കഴിഞ്ഞ വ്യാഴാഴ്ചയാണ് ജഡ്ജിയെ തട്ടിക്കൊണ്ടു പോയത്.
തുടർന്ന് അക്രമികൾ ശനിയാഴ്ച ജഡ്ജിയുടെ മൃതദേഹം പൊതുനിരത്തില്‍ പരസ്യമായി കെട്ടിത്തൂക്കുകയായിരുന്നു. താലിബാന് ഏറെ സ്വാധീനമുള്ള പ്രദേശമാണ് ഫറയ. നേരത്തെ താലിബാൻ പോരാളികളടക്കമുള്ള ആറ് ഭീകരർക്ക് കോടതി വധശിക്ഷ വിധിച്ചിരുന്നു. ഇതിനുള്ള പ്രതികാരമായിട്ടാണ് ജഡ്ജിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് വിലയിരുത്തുന്നത്.
കഴിഞ്ഞ ജൂണിൽ താലിബാൻ ഭീകരർ ലോഗാർ പ്രവിശ്യയിലെ പ്രധാന കോടതി വളപ്പിൽ നടത്തിയ വെടി വെപ്പിൽ ജഡ്ജി അടക്കം ഏഴ് പേർ കൊല്ലപ്പെട്ടിരുന്നു. സൈന്യം ഭീകരർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
















