ന്യൂദല്‍ഹി: ഇന്ത്യന്‍ വനിതാ സ്പ്രിന്റര്‍ ഒഡീഷയുടെ ദ്യുതി ചന്ദ് ഒളിമ്പിക്‌സിന്. 100 മീറ്ററിലാണ് ദ്യുതി യോഗ്യത നേടിയത്. കസാക്കിസ്ഥാനില്‍ നടന്ന ജി കൊസനോവ് മെമ്മോറിയല്‍ ചാമ്പ്യന്‍ഷിപ്പിലാണ് പുതിയ ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ച് ദ്യുതി റിയോയിലേക്കുള്ള ടിക്കറ്റ് സ്വന്തമാക്കിയത്. 11.30 സെക്കന്റിലാണ് 20കാരിയായ ദ്യുതി ഫിനിഷ് ലൈന്‍ കടന്നത്. ഹീറ്റ്‌സിലായിരുന്നു ദ്യുതി ഈ സമയം കുറിച്ചത്. 11.32 സെക്കന്റായിരുന്നു ഒളിമ്പിക്‌സ് യോഗ്യതാ മാര്‍ക്ക്. അത്‌ലറ്റിക്‌സില്‍ ഒളിമ്പിക്‌സ് യോഗ്യത നേടുന്ന 21-ാമത്തെ താരവും രാജ്യത്തെ 99-ാമത്തെ താരവുമാണ് ദ്യുതി.
36 വര്‍ഷത്തിനുശേഷമാണ് ഒരു ഇന്ത്യന്‍ വനിതാ അത്‌ലറ്റിക് ഒളിമ്പിക്‌സിലെ നൂറ് മീറ്ററിന് യോഗ്യത നേടുന്നത്. 1980ലെ മോസ്‌കോ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ സ്പ്രിന്റ് റാണി പി.ടി. ഉഷയാണ് അവസാനമായി 100 മീറ്ററില്‍ മത്സരിച്ചത്.
ഇക്കഴിഞ്ഞ ഏപ്രിലില്‍ ദല്‍ഹിയില്‍ നടന്ന ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക് മീറ്റില്‍ 11.33 സെക്കന്റില്‍ ഫിനിഷ് ചെയ്ത് പുതിയ ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ചെങ്കിലും സെക്കന്റിന്റെ നൂറിലൊരംശത്തിന് ദ്യുതിക്ക് യോഗ്യത നഷ്ടമാവുകയായിരുന്നു. അന്ന് സ്ഥാപിച്ച ദേശീയ റെക്കോര്‍ഡാണ് ദ്യുതി മറികടന്നത്.
അടുത്തിടെ തായ്‌വാന്‍ ഓപ്പണ്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ സ്വര്‍ണ്ണം നേടിയെങ്കിലും അവിടെയും നേരിയ വ്യത്യാസത്തിന് യോഗ്യത നഷ്ടമായിരുന്നു.
ന്യൂദല്‍ഹി: ഇന്ത്യന്‍ വനിതാ സ്പ്രിന്റര്‍ ഒഡീഷയുടെ ദ്യുതി ചന്ദ് ഒളിമ്പിക്‌സിന്. 100 മീറ്ററിലാണ് ദ്യുതി യോഗ്യത നേടിയത്. കസാക്കിസ്ഥാനില്‍ നടന്ന ജി കൊസനോവ് മെമ്മോറിയല്‍ ചാമ്പ്യന്‍ഷിപ്പിലാണ് പുതിയ ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ച് ദ്യുതി റിയോയിലേക്കുള്ള ടിക്കറ്റ് സ്വന്തമാക്കിയത്. 11.30 സെക്കന്റിലാണ് 20കാരിയായ ദ്യുതി ഫിനിഷ് ലൈന്‍ കടന്നത്. ഹീറ്റ്‌സിലായിരുന്നു ദ്യുതി ഈ സമയം കുറിച്ചത്. 11.32 സെക്കന്റായിരുന്നു ഒളിമ്പിക്‌സ് യോഗ്യതാ മാര്‍ക്ക്. അത്‌ലറ്റിക്‌സില്‍ ഒളിമ്പിക്‌സ് യോഗ്യത നേടുന്ന 21-ാമത്തെ താരവും രാജ്യത്തെ 99-ാമത്തെ താരവുമാണ് ദ്യുതി.
36 വര്‍ഷത്തിനുശേഷമാണ് ഒരു ഇന്ത്യന്‍ വനിതാ അത്‌ലറ്റിക് ഒളിമ്പിക്‌സിലെ നൂറ് മീറ്ററിന് യോഗ്യത നേടുന്നത്. 1980ലെ മോസ്‌കോ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ സ്പ്രിന്റ് റാണി പി.ടി. ഉഷയാണ് അവസാനമായി 100 മീറ്ററില്‍ മത്സരിച്ചത്.
ഇക്കഴിഞ്ഞ ഏപ്രിലില്‍ ദല്‍ഹിയില്‍ നടന്ന ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക് മീറ്റില്‍ 11.33 സെക്കന്റില്‍ ഫിനിഷ് ചെയ്ത് പുതിയ ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ചെങ്കിലും സെക്കന്റിന്റെ നൂറിലൊരംശത്തിന് ദ്യുതിക്ക് യോഗ്യത നഷ്ടമാവുകയായിരുന്നു. അന്ന് സ്ഥാപിച്ച ദേശീയ റെക്കോര്‍ഡാണ് ദ്യുതി മറികടന്നത്. അടുത്തിടെ തായ്‌വാന്‍ ഓപ്പണ്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ സ്വര്‍ണ്ണം നേടിയെങ്കിലും അവിടെയും നേരിയ വ്യത്യാസത്തിന് യോഗ്യത നഷ്ടമായിരുന്നു.