Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

പോളണ്ട് ക്വാര്‍ട്ടറില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2016, 09:53 pm IST
in Football

സെന്റ് എറ്റിനെ: പോളണ്ട് യൂറോ 2016ന്റെ ക്വാര്‍ട്ടറില്‍. ചരിത്രത്തിലാദ്യമായാണ് പോളിഷ് പോരാളികള്‍ ടൂര്‍ണമെന്റിന്റെ അവസാന എട്ടില്‍ ഇടംപിടിക്കുന്നത്. അത്യന്തം വാശിയേറിയ പോരാട്ടത്തിന്റെ ഷൂട്ടൗട്ടിനൊടുവില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ 4-5ന് പരാജയപ്പെടുത്തി. നിശ്ചിത സമയത്തും അധികസമയത്തും 1-1ന് സമനില പാലിച്ചതോടെയാണ് കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന് വേണ്ടി ലിച്ച്‌സ്‌റ്റൈനര്‍, ഷാക്കിരി, സ്‌കാര്‍, റോഡ്രിഗസ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഷാക്കയുടെ ഷോട്ട് പോളണ്ട് ഗോളി തടുത്തിട്ടു. പോളണ്ടിന് വേണ്ടി ക്യാപ്റ്റന്‍ ലെവന്‍ഡോവ്‌സ്‌കി, മിലിക്ക്, കാമില്‍ ഗ്ലിക്ക്, ബ്ലാസ്‌കോവിസ്‌കി, െ്രെകക്കോവിയാക്ക് എന്നിവര്‍ ലക്ഷ്യം കണ്ടു.

കളിയുടെ തുടക്കം ഇരുടീമുകളും മികച്ച മുന്നേറ്റങ്ങളുമായി കളം നിറഞ്ഞു. ആക്രമണ-പ്രത്യാക്രമണങ്ങള്‍ ഏറെ കണ്ടതോടെ പോരാട്ടം ആവേശകരമായി. പോളണ്ടിനായിരുന്നു സ്വിറ്റ്‌സര്‍ലന്‍ഡിനേക്കാള്‍ നേരിയ മുന്‍തൂക്കം. എന്നാല്‍ ഇരുടീമുകളും അവസരങ്ങള്‍ ധാരാളം സൃഷ്ടിച്ചെങ്കിലും ഗോള്‍ വിട്ടുനിന്നു. സ്‌ട്രൈക്കര്‍മാര്‍ പന്ത് പുറത്തേക്ക് അടിച്ചുകളയുന്നതിലാണ് കഴിവു കാണിച്ചത്. ആദ്യപകുതിയില്‍ മാത്രം പോളണ്ട് 13 ഷോട്ടുകളാണ് എതിര്‍ ഗോള്‍ മുഖത്തേക്ക് പായിച്ചത്.

ഇതില്‍ എട്ടെണ്ണം പുറത്തേക്ക് പറന്നപ്പോള്‍ രണ്ടെണ്ണം സ്വിസ് പ്രതിരോധം ബ്ലോക്ക് ചെയ്തു. ലക്ഷ്യത്തിലേക്ക് നീങ്ങിയത് മൂന്നെണ്ണം. അതിലൊന്ന് വലയില്‍. സ്വിറ്റ്‌സര്‍ലന്‍ഡും വെറുതെയിരുന്നില്ല. അവര്‍ 10 ഷോട്ടുകള്‍ പായിച്ചതില്‍ രണ്ടെണ്ണം ലക്ഷ്യത്തിലേക്ക് നീങ്ങി. എന്നാല്‍ പോളിഷ് ഗോളിയെ കീഴടക്കാന്‍ കഴിഞ്ഞില്ല. അവരുടെ നാല് ഷോട്ടുകള്‍ പുറത്തേക്ക് പറന്നപ്പോള്‍ നാലെണ്ണം പോളണ്ട് പ്രതിരോധം ബ്ലോക്ക് ചെയ്തു. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 39-ാം മിനിറ്റില്‍ മത്സരത്തിലെ ആദ്യഗോള്‍. ഒരു പ്രത്യാക്രമണത്തിനൊടുവിലായിരുന്നു ഗോള്‍.

ബ്ലാസ്‌കോവിസ്‌കിയാണ് ഗോള്‍ നേടിയത്. ഇടതുവിംഗില്‍ക്കൂടി പന്തുമായി മുന്നേറിയ ബോക്‌സില്‍ പ്രവേശിച്ചശേഷം ഗ്രിഗോസ്‌കി നല്‍കിയ പാസാണ് പോസ്റ്റിന്റെ ഇടത് സൈഡില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ ബ്ലാസ്‌കോവിസ്‌കി തകര്‍പ്പന്‍ ഷോട്ടിലൂടെ സ്വിസ് വല കുലുക്കിയത്. തുടര്‍ന്നും മികച്ച മുന്നേറ്റങ്ങളുമായി ഇരുടീമുകളും കളംനിറഞ്ഞെങ്കിലും ആദ്യ പകുതിയില്‍ ലീഡ് ഉയര്‍ത്താന്‍ പോളണ്ടിനും സമനില പാലിക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡിനും കഴിഞ്ഞില്ല.

രണ്ടാം പകുതി ആരംഭിച്ച് അധികം കഴിയും മുമ്പ് സ്വിസ് മറ്റൊരു ഗോളില്‍ നിന്ന് രക്ഷപ്പെട്ടു. ബോക്‌സിന് തൊട്ടുപുറത്തുനിന്ന് ബ്ലാസ്‌കോവിസ്‌കി പായിച്ച ഇടംകാലന്‍ ഷോട്ട് മുഴുനീളെ പറന്നാണ് സ്വിസ് ഗോളി സോമര്‍ രക്ഷപ്പെടുത്തിയത്. 58-ാം മിനിറ്റില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സെമാലിക്ക് പകരം എംബൊളോ കളത്തിലെത്തിച്ച് ആക്രണമത്തിന് കരുത്തുകൂട്ടി. 65-ാം മിനിറ്റില്‍ പോളണ്ട് സമനില വഴങ്ങുന്നതില്‍ നിന്ന് രക്ഷപ്പെട്ടു.

ഗോളി ഫാബിയാന്‍സ്‌കിയുടെ ഉജ്ജ്വല പ്രകടനമാണ് സ്വിറ്റ്‌സര്‍ലന്റിന്റെ എംബോളക്ക് ഗോള്‍ നിഷേധിച്ചത്. 73-ാം മിനിറ്റില്‍ ഒരിക്കല്‍ക്കൂടി ഫാബിയാന്‍സ്‌കിയുടെ മിന്നുന്ന പ്രകടനം പോളണ്ടിനെ കാത്തു. ബോക്‌സിന് പുറത്തുനിന്ന് റിക്കാര്‍ഡോ റോഡ്രിഗസ് എടുത്ത ഫ്രീകിക്ക് പോളിഷ് പ്രതിരോധമതിലിന് മുകളിലൂടെ വലയിലേക്ക് വളഞ്ഞിറങ്ങിയെങ്കിലും ഫാബിയാന്‍സ്‌കി അതിസാഹസികമായി പറന്ന് കുത്തിയകറ്റി.

72-ാം മിനിറ്റില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്‌കാറിന്റെ ഷോട്ട് ബാറില്‍ തട്ടിത്തെറിച്ചു. ഇതോടെ ഇന്ന് സ്വിസ് ദിനമല്ലെന്ന് തോന്നിച്ചു. എന്നാല്‍ കളി വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. തുടര്‍ച്ചയായി അവസരങ്ങള്‍ പാഴാക്കിയശേഷം 82-ാം മിനിറ്റില്‍ അത്ഭുതഗോളിലൂടെ ഷാക്കിരി സ്വിറ്റ്‌സര്‍ലന്‍ഡിന് സമനില നേടിക്കൊടുത്തു. ബോക്‌സിന് തൊട്ടുപുറത്തുനിന്ന് ഷര്‍ദാന്‍ ഷാക്കിരി പായിച്ച തകര്‍പ്പന്‍ സിസര്‍കട്ടാണ് മുഴുനീളെ ഡൈവ് ചെയ്ത പോളിഷ് ഗോളിയെ മറികടന്ന് വലയിലെത്തിയത്.

ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ഗോളായിരുന്നു ഇത്. ഇതോടെ നിശ്ചിത സമയത്ത് കളി 1-1ന് സമനില. തുടര്‍ന്ന് അധിക സമയത്തേക്ക് നീണ്ടു. 97-ാം മിനിറ്റില്‍ പോളണ്ടിന്റെ ഗ്രോസിക്കി നല്ലൊരു അവസരം നഷ്ടപ്പെടുത്തി. പിന്നീട് 112, 117 മിനിറ്റുകളില്‍ സ്വിസ് താരം ദിര്‍ദിയോക്ക് രണ്ട് അവസരം നഷ്ടമാക്കി. ഇതോടെ മത്സരം സമനിലയില്‍. തുടര്‍ന്നാണ് ഷൂട്ടൗട്ട് അരങ്ങേറിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

Kerala

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Kerala

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)
Entertainment

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

പുതിയ വാര്‍ത്തകള്‍

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.