ശ്രീനഗര്‍: മുഖ്യമന്ത്രി മെഹബൂബ മുഫ്തിയ്‌ക്ക് ഉപതെരഞ്ഞെടുപ്പില്‍ വന്‍ വിജയം. അനന്തനാഗ് മണ്ഡലത്തില്‍ നിന്നാണ് മെഹബൂബ വിജയിച്ചത്. 2014ല്‍ ഇവിടെ നിന്ന് ആറായിരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മെഹബൂബയുടെ പിതാവ് മുഫ്തി മുഹമ്മദ് സയീദ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചത്.
മെഹബൂബയുടെ ഭൂരിപക്ഷം ഇരട്ടിയായി ഉയര്‍ന്നു.
ആകെ പോള്‍ ചെയ്ത 28500 വോട്ടുകളില്‍ 17701 വോട്ടുകളും മെഹബൂബ നേടി. കോണ്‍ഗ്രസിന്റെ ഹിലാല്‍ ഷായ്‌ക്ക് 5616 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. മൂന്നാം സ്ഥാനം നേടിയ നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഇഫ്തികര്‍ മിസഗറിന് 2811 വോട്ടുകള്‍ മാത്രമേ നേടാനായുളളൂ.
ജനുവരി ഏഴിന് മുഫ്തി മുഹമ്മദ് സയീദ് മരിച്ചതിനെ തുടര്‍ന്നാണ് അനന്തനാഗില്‍ ഇടക്കാല തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഇക്കഴിഞ്ഞ 22നായിരുന്നു വോട്ടെടുപ്പ്. 80000 വോട്ടര്‍മാരുളള മണ്ഡലത്തില്‍ 28500 പേര്‍ മാത്രമാണ് വോട്ട് ചെയ്തത്. വിഘടനവാദികളുടെ ഭീഷണിയാണ് വോട്ടിംഗ് ശതമാനം കുറച്ചത്.
















