Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

അമൃത് പദ്ധതി: പാലക്കാട് നഗരസഭക്ക് 50.5 കോടിഒന്നാം വാര്‍ഷികം ഉദ്ഘാടനം ഇന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2016, 01:26 pm IST
in Palakkad

പാലക്കാട്: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ അമൃത് പദ്ധതിയില്‍ പാലക്കാട് നഗരസഭക്ക് 50.49കോടി. പദ്ധതിയുടെ ഒന്നാം വാര്‍ഷികം ഇന്ന് വൈകുന്നേരം 3 ന് ടൗണ്‍ഹാളില്‍ എംബി രാജേഷ് എംപി ഉദ്ഘാടനം ചെയ്യും.

2015-2016 സാമ്പത്തിക വര്‍ഷത്തെ 10 കോടി രൂപയാണ് ശുദ്ധ ജല വിതരണരംഗത്തെ പദ്ധതികള്‍ നടപ്പാക്കുന്നതിന് ലഭിച്ചത്. നഗരവാസികള്‍ക്ക് എല്ലാ സമയത്തും തുല്യഅളവില്‍ ശുദ്ധജലം എത്തിക്കുന്നതിനായി പുതിയ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്ന പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ പറഞ്ഞു. മലമ്പുഴ ശുദ്ധീകരണ പ്ലാന്റ് മുതല്‍ മാട്ടുമന്ത സ്റ്റോറേജ് ടാങ്ക് വരെ 600 മി.മീ. ഡയമീറ്ററുള്ള പുതിയ ഡക്ടൈല്‍ അയേണ്‍ പൈപ്പുകള്‍ 2.6 കി.മീ ദൈര്‍ഘ്യത്തില്‍ സ്ഥാപിക്കാന്‍ 8.2 കോടി, പുത്തൂര്‍ ചന്ത ജംഗ്ഷന്‍ മുതല്‍ വടക്കന്തറ പോലീസ് ക്വാട്ടേഴ്‌സ് വരെ 600 മി.മീ ഡക്ടില്‍ അയേണ്‍ പൈപ്പുകള്‍ സ്ഥാപിക്കാന്‍ 3 കോടി, മാട്ടുമന്ത സ്റ്റോറേജ് ടാങ്ക് മുതല്‍ കല്‍മണ്ഡപം പമ്പിംഗ് മെയിന്‍ വരെ 450 മി.മീ ഡക്ടില്‍ അയേണ്‍ പൈപ്പുകള്‍ 4.65 കി.മീ ദൈര്‍ഘ്യത്തില്‍ സ്ഥാപിക്കാന്‍ 3.8കോടി എന്നിങ്ങനെയാണ് പദ്ധതി.

നഗരത്തിലെ പാരമ്പര്യ കുടിവെള്ള സ്രോതസ്സുകള്‍ വലിയ തോതില്‍ മലിനമാകുകയും ഉപയോഗശൂന്യമാകുകയും ചെയ്യുന്നുണ്ട്. നഗരത്തിന് ഇതുവരെ അപരിചിതമായ കക്കൂസ് മാലിന്യം – മലിനജലം സംസ്‌ക്കരണത്തിന് വികേന്ദ്രീകൃത സംസ്‌കരണശാലകള്‍ സ്ഥാപിക്കുന്നതിനും നഗരസഭ ഉദ്യേശിക്കുന്നു. മലിനജല സംസ്‌ക്കരണത്തിനും കക്കൂസ് മാലിന്യ സംസ്‌ക്കരണത്തിനുമായി 9.75കോടി രൂപയാണ് അനുവദിച്ചു കിട്ടിയത്. ഇതിനായുള്ള ഡിപിആര്‍ തയ്യാറാക്കുന്നതിന് കേരള വാട്ടര്‍ അതോറിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സംസ്‌ക്കരണശാലകള്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം കണ്ടെത്തുന്നതിന് സ്റ്റിയറിംഗ് കമ്മിറ്റിയെ കൗണ്‍സില്‍ യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്. പരിസ്ഥിതിക്ക് കോട്ടം വരുത്താതെ ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ ഉപയോഗം കുറയ്‌ക്കുന്നതിന് കാല്‍ നടപാതകളും, ഫുട് ഓവര്‍ ബ്രിഡ്ജുകളും, സൈക്കിള്‍ ട്രാക്കുകളും നിര്‍മ്മിക്കുന്നതിനാണ് നഗരസഭ പ്രാധാന്യം കൊടുക്കുന്നത്. കൂടാതെ നൂറടി റോഡിനെ അന്താരാഷ്‌ട്ര നിലവാരത്തില്‍ ഉയര്‍ത്തുന്നതിനായി റോഡിനിരുവശവും ഫുട്പാത്ത്, ഡ്രൊയിനേജ്, സൈക്കിള്‍ ട്രാക്ക്, വിശ്രമകേന്ദ്രങ്ങള്‍ കിയോസ്‌ക്കുകള്‍ മുതലായവ സ്ഥാപിക്കുന്നതിനും അമൃത് പദ്ധതിയില്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്. നഗര ഗതാഗതത്തിനായി 17.42 കോടിരൂപയാണ് അനുവദിച്ചു കിട്ടിയത്.

നൂറടി റോഡില്‍ സൈക്കിള്‍ ട്രാക്കും ഫുട്പാത്തും 10 കോടി, ടിബി റോഡില്‍ റെയില്‍വേ ലൈന്‍ മുറിച്ചു കടക്കുന്നതിന് എസ്‌ക്കലേറ്റര്‍ സംവിധാനം 2കോടി, മോയന്‍ഗേള്‍സ് ഹൈസ്‌ക്കൂളില്‍ നിന്നും മോയന്‍സ് എല്‍പി സ്‌ക്കൂളിലേക്ക് ഫുട് ഓവര്‍ ബ്രിഡ്ജ് 50ലക്ഷം, പിഎംജി ഹയ്യര്‍സെക്കന്‍ഡറി സ്‌ക്കൂളില്‍ നിന്നും വിക്ടോറിയകോളേജിന് മുന്നിലേക്ക് ഫുട് ഓവര്‍ ബ്രിഡ്ജ് 50ലക്ഷം, മിഷന്‍സ്‌ക്കൂളില്‍ നിന്നും മുനിസിപ്പല്‍ ജംഗ്ഷനിലേക്ക് ഫുട് ഓവര്‍ ബ്രിഡ്ജ് 50ലക്ഷം, വിക്ടോറിയകോളേജ് – അഞ്ചുവിളക്ക് – സുല്‍ത്താന്‍പേട്ട കാല്‍നടപ്പാത 3.92കോടി. നഗരത്തിലെ വെള്ളക്കെട്ടുകള്‍ പരിഹരിക്കുന്നതിന് ഡ്രെയിനേജുകള്‍ നിര്‍മ്മിക്കുകയും തോടുകള്‍ നവീകരിക്കുന്നതിനുമായി 8.54കോടിരൂപയാണ് അനുവദിച്ചു കിട്ടിയത്.

കല്‍വാക്കുളം റോഡ് 1.54കോടി, മണപ്പുള്ളിക്കാവ് തിരുനെല്ലായി പുഴ വരെ ഡ്രെയിന്‍ വീതി കൂട്ടിപാലം നിര്‍മ്മിക്കല്‍ 2കോടി, ശകുന്തള ജംഗ്ഷന് ചുറ്റുമുള്ള(ഇന്ദ്രാണി നഗര്‍ വഴി)ഡ്രെയിനേജുകള്‍ നവീകരിക്കല്‍ 2കോടി, നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ സെക്കണ്ടറി ഡ്രെയിന്‍ നിര്‍മ്മാണം(അരയകുളം, പറക്കുന്നം, നരിക്കുത്തി, ശ്രീരാമപാളയം, കള്ളിക്കാട്, കരീം നഗര്‍, ന്യുകോളനി എന്നീ മുന്‍ഗണനാ ക്രമത്തില്‍)3.കോടി, കോട്ടമൈതാനം നവീകരണം 1.5കോടി, രമാദേവി നഗര്‍ പാര്‍ക്ക് നവീകരണം 33.5ലക്ഷം, ഈശ്വര്‍ ഗാര്‍ഡന്‍ പാര്‍ക്ക് നവീകരണം 40ലക്ഷം, മുനിസിപ്പാലിറ്റി ട്രാഫിക്ക് പാര്‍ക്ക് പുനരുദ്ധാരണം 26.5ലക്ഷം, വിക്ടോറിയകോളേജിന് പുറകിലുള്ള പാര്‍ക്ക് 78 ലക്ഷം, കാസിം കോളനി പാര്‍ക്ക് 50ലക്ഷം, ഐശ്വര്യനഗര്‍ പാര്‍ക്ക് 50ലക്ഷം, ഡോ.കൃഷ്ണസ്വാമി പാര്‍ക്ക് ഉള്‍പ്പെടെ പാര്‍ക്കുകള്‍ 50ലക്ഷം എന്നിവയും നടപ്പാക്കും.നൂറടിറോഡില്‍ സൈക്കിള്‍ ട്രാക്കും ഫുട്പാത്തും 3 കോടി, കല്‍വാക്കുളം തോട് പുനരുദ്ധാരണം ഒരു കോടി, കോട്ടമൈതാനം ഒരു കോടി, രമാദേവിനഗര്‍ പാര്‍ക്ക് 33.5ലക്ഷം, ഈശ്വര ഗാര്‍ഡന്‍ പാര്‍ക്ക് 40ലക്ഷം, മുനിസിപ്പാലിറ്റി ട്രാഫിക്ക് പാര്‍ക്ക് 26.5ലക്ഷം എന്നിവ ഉടനെ ചെയ്തു തീര്‍ക്കും. നഗരസഭ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സദ്ഭരണം ഉറപ്പുവരുത്തുന്നതിനും മെച്ചപ്പെട്ട സേവനം ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമുള്ള പരിഷക്കാരങ്ങള്‍ അമൃത പദ്ധതിയുടെ ഭാഗമായി ചെയ്യുന്നു. നഗരസഭയില്‍ ഇ-ഗവേര്‍ണന്‍സ് മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ സംവിധാനങ്ങളാണ് കഴിഞ്ഞ വര്‍ഷം നടത്തിയത്. നഗരസഭ വെബ്‌സൈറ്റ് പുതുക്കി നഗരസഭയുടെ എല്ലാ സേവനങ്ങളും വെബ്‌സൈറ്റിലൂടെ ലഭ്യമാക്കുന്ന രീതിയിലുമാണ് പുതുക്കിയിരിക്കുന്നത്. നഗരസഭയുടെ സേവനങ്ങളെ പറ്റിയുള്ള പരാതികളും തെരുവുവിളക്കുകളെകുറിച്ചുള്ള പരാതികളും വെബ് സൈറ്റിലൂടെ നഗരസഭാ ഭരണാധികാരികളെ അറിയിക്കാവുന്നതാണ്. ംംം.ുമഹമസസമറാൗിശര ുമഹശ്യേ.ശി എന്ന വിലാസത്തില്‍ സേവനങ്ങള്‍ ലഭ്യമാണെന്ന് പ്രമീള ശശിധരന്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ സി.കൃഷ്ണകുമാറും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്യത്തെ നാണം കെടുത്തിയെന്നതില്‍ ആനന്ദിച്ച് ചിരിക്കുന്ന അന്‍സാരി കൈപ്പാടിക്കെതിരെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ പരാതി

ചൈനയിലെ ശോചനീയമായ വൃദ്ധസദനത്തിലെ ഒരു രംഗം (ഇടത്ത്) ചൈനയില്‍ വെള്ളത്തിലൂടെ നീന്തിപ്പോകുന്ന ജോലിക്കാര്‍ (വലത്ത്)
India

മധുരമനോജ്ഞമല്ല ചൈന…ചൈനയിലുണ്ട് ജാതി, ഉച്ചനീചത്വം, അഴുക്കും കഷ്ടപ്പാടും പട്ടിണിയും ക്രൂരകമ്മി നേതാക്കളും; ചൈനയെ പൊളിച്ചത് ഇന്ത്യന്‍ വ്ളോഗര്‍മാര്‍

Kerala

നടി ഉഷ ഹസീനയുടെ ലക്ഷ്മിപ്രിയയ്‌ക്കെതിരായ പോസ്റ്റ് അമ്മ വിവാദത്തില്‍ വര്‍ഗ്ഗീയലോബിയുണ്ടെന്നതിന് തെളിവാണ്; അമ്മയിലെ അംഗത്വം രാജിവെച്ച് ലക്ഷ്മിപ്രിയ

വൈന്‍ കുടിക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസ് (വലത്ത്) എന്‍ടിഎയെ പിരിച്ചുവിടണമെന്ന് പറഞ്ഞ കോക്രോച്ച് പ്രവര്‍ത്തക, പക്ഷെ എന്താണ് എന്‍ടിഎ എന്നറിയില്ല (വലത്ത്)
India

ഇതാണ് കോക്രോച്ചിലെ കുട്ടികളുടെ കാര്യം;എന്‍ടിഎയുടെ ഫുള്‍ ഫോം അറിയില്ല, അത്യാവശ്യം വൈനടിക്കുന്ന വക്താവ്

Sport

ഓസ്ട്രിയയ്‌ക്കെതിരെ പെനാല്‍റ്റി പാഴാക്കിയ മെസ്സി വൈകാതെ ഗോള്‍ നേടി; 17 ഗോളോടെ ലോകറെക്കോഡുമായി മെസ്സി

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ കോടികള്‍ വില മതിക്കുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി

ക്രിസ്ത്യാനിയെങ്കിലും ബിജെപിയിലേക്ക് മാറിയ റോഡ്രിഗസ് എന്ന ഗോവന്‍ ജേണലിസ്റ്റ് പറയുന്നു: “ഇന്ത്യയുടെ പുനരുജ്ജീവനത്തെ ഭാരതമായി ഞാൻ കാണുന്നു”

നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി,എ ഡി ജി പി അജിത് കുമാറിനെതിരെ പരാമര്‍ശം

വാട്‌സ്ആപ്പ് സിഇഒ ആയി ഇന്ത്യാക്കാരന്‍,കുനാല്‍ ഷാ സ്ഥാപിച്ച ക്രെഡില്‍ 8,550 കോടി നിക്ഷേപിക്കാന്‍ മെറ്റ

ജീവിതത്തില്‍ ഒട്ടും വര്‍ഗ്ഗീയത എന്തെന്നറിയാത്ത ശ്വേതാമേനോനെതിരെ വര്‍ഗ്ഗീയ കാര്‍ഡ് ഉപയോഗിച്ചത് ആര്?

സിഎംആര്‍എല്ലിന്റെ ചീഫ് ഫിനാന്‍സ് ഓഫീസറെ ഇഡി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

ജീവിത പങ്കാളിയാക്കാം,ബിസിനസ് പാര്‍ട്ണര്‍ ആക്കാം: വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി യുവാക്കളില്‍ നിന്നും പണം തട്ടിയ യുവതി പിടിയില്‍

വി.ഡി. സതീശന്റെ ബജറ്റില്‍ നിറയെ കേൾക്കാൻ സുഖമുള്ള പ്രഖ്യാപനങ്ങള്‍, നടപ്പാക്കാൻ കഴിയുന്ന പദ്ധതികളല്ല:വി.പി. ശ്രീപത്മനാഭന്‍

വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്,നിപ ഉറവിടം കണ്ടെത്താനായില്ല, പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച ബജറ്റ് നിര്‍ദേത്തില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് എക്‌സൈസ് മന്ത്രി എം ലിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.