ലണ്ടന്‍: കഴിഞ്ഞ സീസണില്‍ ലീസസ്റ്റര്‍ സിറ്റിയെ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ജെയ്‌മി വാര്‍ഡി വരുന്ന സീസണിലും ക്ലബില്‍ തുടരും. ക്ലബുമായി നാല് വര്‍ഷത്തെ കരാര്‍ താരം ഒപ്പുവെച്ചു. ആഴ്‌സണലില്‍ നിന്നുള്ള വാഗ്ദാനം വേണ്ടെന്നുവെച്ചാണ് വാര്‍ഡി ലീസസ്റ്ററില്‍ തുടരാന്‍ തീരുമാനിച്ചത്. കഴിഞ്ഞ സീസണിലെ മിന്നുന്ന പ്രകടനത്തിന്റെ കരുത്തില്‍ വാര്‍ഡിയെ സ്വന്തമാക്കാന്‍ ഏറെ ക്ലബുകള്‍ താല്പര്യപ്പെട്ടിരുന്നു.
പുതിയ കരാറനുസരിച്ച ഒരു കോടി രൂപയാണ് വാര്‍ഡിയുടെ ആഴ്ചയിലെ ശമ്പളം. ഒരു കോടി ഇരുപത് ലക്ഷമാണ് ആഴ്‌സണല്‍ മുന്നോട്ട് വെച്ച വാഗ്ദാനം.
സതാംപ്ടണ്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ വിക്ടര്‍ വന്യാമ പുതിയ സീസണില്‍ ടോട്ടനത്തിനായി ബൂട്ടണിയും. കെനിയന്‍ താരമായ വന്യാമ ടോട്ടനവുമായി അഞ്ചുവര്‍ഷത്തെ കരാറിലാണ് ഒപ്പിട്ടു. 11 മില്യണ്‍ പൗണ്ടിനാണ് താരത്തെ ടോട്ടനം സ്വന്തമാക്കിയത്. 2013ല്‍ സ്‌കോട്ടിഷ് ക്ലബ്ബ് സെല്‍റ്റിക് എഫ്‌സിയില്‍ നിന്നാണ് വന്യാമ സതാംപ്ടണിലെത്തിയത്. ക്ലബിനായി 85 മത്സരങ്ങള്‍ കളിച്ച കെനിയന്‍ താരം നാലു ഗോളുകളാണ് നേടിയിട്ടുള്ളത്.
















