മുംബൈ: പ്രൊ കബഡി ലീഗിന്റെ നാലാമത് എഡിഷന് ഇന്ന് മുംബൈയില്‍ തുടക്കം. ഇന്നത്തെ ആദ്യ മത്സരത്തില്‍ പൂണേരി പള്‍ട്ടാന്‍ തെലുഗു ടൈറ്റന്‍സിനെ നേരിടും. രാത്രി എട്ടിന് ആദ്യ പോരാട്ടം. ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരും നിലവിലെ രണ്ടാം സ്ഥാനക്കാരുമായ യു മുംബ ആദ്യ പതിപ്പിലെ ജേതാക്കളായ ജയ്‌പൂര്‍ പിങ്ക് പാന്തേഴ്‌സുമായി ഏറ്റുമുട്ടും.
കഴിഞ്ഞ മൂന്ന് പതിപ്പിലും ഫൈനല്‍ കളിച്ച ടീമാണ് യു മുംബ. 2014 ആദ്യ എഡിഷനില്‍ ജയ്‌പൂര്‍ പിങ്ക് പാന്തേഴ്‌സിനോട് ഫൈനലില്‍ കീഴടങ്ങിയയപ്പോള്‍ 2015-ല്‍ ബെംഗളൂരു ബുള്‍സിനെ കീഴടക്കി ചാമ്പ്യന്മാരായി. ഈ വര്‍ഷം ആദ്യം നടന്ന മൂന്നാം പതിപ്പില്‍ പാറ്റ്‌ന പൈറേറ്റ്‌സിനോട് യു മുംബ ഫൈനലില്‍ പരാജയപ്പെടുകയും ചെയ്തു.
















