ലണ്ടന്‍: ബ്രിട്ടനില്‍ നിന്ന് വേറിട്ടു മാറണമെന്ന ശക്തമായ വാദമുള്ളവരാണ് സ്‌ക്കോട്ട്‌ലാന്‍ഡ് നിവാസികള്‍. അടുത്തിടെ ഇതിനു വേണ്ടിയും ഒരു ഹിതപരിശോധന നടന്നിരുന്നു. അന്ന് സ്‌ക്കോട്ട്‌ലാന്‍ഡ് ബ്രിട്ടനൊപ്പം തുടര്‍ന്നാല്‍ മതിയെന്നായിരുന്നു ഹിതപരിശോധനാ ഫലം.
ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്നാണ് സ്‌ക്കോട്ട്‌ലാന്‍ഡുകാരുടെ ആവശ്യം.
ഇന്നലെത്ത ഹിതപരിശോധനയില്‍ സ്‌ക്കോട്ട്‌ലാന്‍ഡുകാരില്‍ 62 ശതമാനം പേരും ഈ നിലപാടിനെയാണ് പിന്തുണച്ചത്. യൂറോപ്യന്‍ യൂണിയനു പുറത്തു പോകണമെന്ന നിലപാട് വിജയിച്ച സാഹചര്യത്തില്‍ സ്‌ക്കോട്ട്‌ലാന്‍ഡ് ബ്രിട്ടനില്‍ നിന്ന് വേറിട്ട് പ്രത്യേക രാജ്യമാകണമെന്ന വാദം ഇനി ശക്തമാകും.
ഇതിന് പുതിയ ഹിതപരിശോധനയ്‌ക്കും ആവശ്യം ഉയരും. സ്‌ക്കോട്ട്‌ലാന്‍ഡിനെ യൂറോപ്യന്‍ യൂണിയന്റെ ഭാഗമായി കാണാനാണ് ഞങ്ങള്‍ക്ക് താല്പ്പര്യം. സ്‌ക്കോട്ടിഷ് മന്ത്രി നിക്കോളാ സ്റ്റര്‍ജന്‍ പറഞ്ഞു.
ഐറിഷ് വിഘടന വാദവും ശക്തമായി. ബ്രിട്ടനില്‍ നിന്ന് വേറിട്ട് മറ്റൊരു രാജ്യമാകണമെന്ന തങ്ങളുടെ നിലപാടും ഇതോടെ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് ഐറിഷ് നാഷണലിസ്റ്റ് പാര്‍ട്ടി വക്താവ് സിന്‍ഫിന്‍ പറഞ്ഞു
















