Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പോരാട്ടവീര്യം=കുംബ്ലെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2016, 12:46 pm IST
inSports

രണ്ടായിരത്തിരണ്ടില്‍ ആന്റിഗ്വെയില്‍ മെര്‍വിന്‍ ധില്ലണിന്റെ പന്ത് കൊണ്ട് താടിയെല്ലു പൊട്ടിയിട്ടും തുടരെ പതിനാല് ഓവര്‍ എറിഞ്ഞ് ബ്രയാന്‍ ലാറയെന്ന ഇതിഹാസത്തെ മടക്കിയൊരു കാലമുണ്ട് അനില്‍ കുംബ്ലെയ്‌ക്ക്. അസാധാരണമായ ഈ പോരാട്ടവീര്യം ക്രിക്കറ്റ് ലോകത്തിന്റെ മുഴുവന്‍ ബഹുമാനവും നേടിക്കൊടുത്തു ലോകം കണ്ട മികച്ച ലെഗ് സ്പിന്നര്‍മാരിലൊരാളായ അനില്‍ കുംബ്ലെയ്‌ക്ക്. അതിനും മുന്‍പ് 1999 ഫെബ്രുവരിയില്‍ ദല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ലയില്‍ ഒരിന്നിങ്‌സില്‍ പത്തും വിക്കറ്റും പിഴുത് ചരിത്രത്തിലേക്ക് പിച്ചവെച്ചിരുന്നു ഈ കര്‍ണാടകക്കാരന്‍.

പിന്നെ കേട്ടതെല്ലാം കുംബ്ലെയെന്ന മാന്ത്രികനെക്കുറിച്ച്. നാട്ടിലും വിദേശത്തും മത്സരങ്ങള്‍ ജയിക്കണമെങ്കില്‍ അനില്‍ കുംബ്ലെയുടെ ടോപ് സ്പിന്നറുകളും ഗൂഗ്ലികളും ലെഗ് ബ്രേക്കുകളും വേണമായിരുന്നു ടീം ഇന്ത്യയ്‌ക്ക്. പരമ്പരാഗത ലെഗ് സ്പിന്നര്‍മാരില്‍ നിന്ന് വ്യത്യസ്തമായി പന്തിന്റെ തിരിവിനേക്കാള്‍ വേഗം കൊണ്ടും കൗശലം കൊണ്ടും കുംബ്ലെ ബാറ്റ്‌സ്മാന്മാരുടെ പേടിസ്വപ്‌നമായി. തിരിച്ചടികള്‍ നേരിട്ടപ്പോഴൊക്കെ തെറ്റുതിരുത്തി ശക്തമായി തിരികെയെത്തി ഇദ്ദേഹം.

കളത്തില്‍നിന്നു മാറിയെങ്കിലും സംഘാടകനെന്ന നിലയിലും ഐപിഎല്‍ ടീമുകളുടെ ബാക്ക് റൂം സ്റ്റാഫെന്ന നിലയിലും മികവു പുലര്‍ത്തി കുംബ്ലെ. ആ മികവാണ് ലോകത്തെ ഒരു ഹോട്ട് സീറ്റിലേക്ക് കുംബ്ലെയെ എത്തിച്ചത്, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനെന്ന റോളില്‍. യുവതാരങ്ങളെ വളര്‍ത്താനും അവരുടെ മികവു കണ്ടെത്താനും കുംബ്ലെയ്‌ക്കുള്ള കഴിവ് അപാരം. ഐപിഎല്‍ രണ്ടാം സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ നായകനെന്ന നിലയില്‍ അതു തെളിയിച്ചു. ആ സീസണില്‍ ടീം ഫൈനല്‍ വരെയെത്തി.

ആ മികവ് അടുത്തുനിന്നറിഞ്ഞവരാണ് ഈ മുള്‍ക്കീരിടം കുംബ്ലെയുടെ കൈയിലേല്‍പ്പിച്ച കമ്മറ്റിയിലെ സൗരവ് ഗാംഗുലിയും സച്ചിന്‍ ടെന്‍ഡുല്‍ക്കറും വിവിഎസ് ലക്ഷ്മണുമെല്ലാം. ആവശ്യം വന്നപ്പോഴെല്ലാം തുണച്ച മികവിനെ കാണാതിരിക്കാനാകില്ലല്ലോ അവര്‍ക്ക്. എന്തു തന്നെയായാലും ധോണിയുടെ സഹനത്തില്‍നിന്ന് വിരാടിന്റെ ക്രൗര്യത്തിലേക്ക് ടീം ഇന്ത്യ പകര്‍ന്നാടുന്ന സമയത്ത് അവരെയൊരുക്കാന്‍ കുംബ്ലെയേക്കാള്‍ മികവുറ്റവന്‍ ആരുണ്ട്.

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബൗളറായിരുന്ന അനില്‍ കുംബ്ലെ 132 ടെസ്റ്റില്‍ 619 വിക്കറ്റും 271 ഏകദിനത്തില്‍ 337 വിക്കറ്റും വീഴ്‌ത്തി.

ടെസ്റ്റില്‍ ഒരിന്നിങ്‌സില്‍ പത്തു വിക്കറ്റ് നേടിയ രണ്ടു ക്രിക്കറ്റര്‍മാരില്‍ ഒരാളാണ് കര്‍ണാടകക്കാരനായ ഈ ലെഗ്‌സ്പിന്നര്‍. ടെസ്റ്റില്‍ ഒരു സെഞ്ചുറിയും ഇദ്ദേഹം സ്വന്തം പേരില്‍ കുറിച്ചു. 35 തവണ അഞ്ചു വിക്കറ്റും എട്ടു തവണ പത്തു വിക്കറ്റും നേടി ടെസ്റ്റില്‍ ഇന്ത്യയുടെ പല വിജയങ്ങള്‍ക്കും ചുക്കാന്‍ പിടിച്ച ഈ ഇതിഹാസ താരം. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ്, ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ ടെക്‌നിക്കല്‍ കമ്മിറ്റി തലവന്‍ തുടങ്ങി സംഘടനാ രംഗത്തും പ്രവര്‍ത്തിച്ചു മലയാള നാടുമായി ബന്ധമുള്ള കുംബ്ലെ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

അണ്ടര്‍20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ചരിത്രം ചാടിക്കടന്ന് ബസന്തും ഷാനവാസും

News

സിറാജ് പെരുക്കി; സന്നാഹം ആവേശപൂര്‍വം കൈക്കലാക്കി

Kerala

എഫ്‌സിആർഎ ഭേദഗതി: മിഷനറി-സന്നദ്ധ സംഘടനകൾക്കായി ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി കൊടിക്കുന്നിൽ സുരേഷ്

News

എന്റെ മകൾ, എന്റെ അഭിമാനം: ഛത്തീസ്ഗഢിൽ പുതിയ പദ്ധതി തുടങ്ങി മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്

Kerala

സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം അദ്ധ്യാപകനെതിരെയുള്ള നടപടിയെ ശക്തമായി നേരിടും: എന്‍ടിയു

പുതിയ വാര്‍ത്തകള്‍

ഉമ്മന്‍ ചാണ്ടി സ്മാരക കര്‍ഷക അവാര്‍ഡ് ചെറുവയല്‍ രാമന്

ഇഡി ആക്രമണക്കേസ്; ‌വിദേശത്തേക്ക് കടന്ന പ്രതി അറസ്റ്റിൽ, പിടികൂടിയത് ചെന്നൈ വിമാനത്താവളത്തിൽ വച്ച്

ചെലവു ചുരുക്കൽ നടപടികളുമായി ഹരിയാനാ സർക്കാർ; നയാബ് സിങ് സെയ്‌നി മാതൃകയാകുന്നു

സ്ത്രീധനത്തെച്ചൊല്ലി മരണം; അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണായക വിധി

പ്രസിഡന്റ്സ് കളേഴ്‌സ് പുതുച്ചേരി പോലീസിന് സമ്മാനിച്ചു

വിഭീഷണന്‍ രാമന്റെയടുക്കല്‍ ശരണം തേടുന്നു

ചിത്രരാമായണം 24: വിഭീഷണന്റെ ശരണാഗതി

അമ്മയുടെ വാത്സല്യവും കരുതലും

നമാമി രാമം 24: വിശേഷണമാല, വീര്യജ്വാല

രാമസ്പര്‍ശം 24: അശോകവനത്തിലെ പ്രതീക്ഷ

കേരളം ബില്‍ ഇന്ന് ലോക് സഭയില്‍; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ബില്‍ അവതരിപ്പിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.