മട്ടന്നൂര്‍: സമൂഹത്തിലും ക്ഷേത്രങ്ങളിലും പുരോഹിതന്മാരായി സേവനം ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്കുവേണ്ടി അര്‍ച്ചക് പുരോഹിത് പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ മൂന്നാമത് പൂജാപഠന ക്ലാസ് മട്ടന്നൂര്‍ സേവാശ്രമത്തില്‍വെച്ച് നടത്തും. ഞായറാഴ്ചതോറും രാവിലെ 9 മണിമുതല്‍ 1 മണിവരെയാണ് ക്ലാസ്. പൂജാപഠനക്ലാസ് ഗുരുപൂര്‍ണ്ണിമ ദിവസമായ ജൂലൈ 19ന് ആരംഭിക്കും. അപേക്ഷ നല്‍കിയവര്‍ അന്നേദിവസം ക്ലാസില്‍ ഹാജരാകേണ്ടതാണെന്ന് ജില്ലാ സംയോജകന്‍ ടി.രാഘവന്‍ അറിയിച്ചു. ഫോണ്‍: 9495345652 (മാധവന്‍ മാസ്റ്റര്‍), 9497059595 (ഹരീന്ദ്രനാഥ്).
















