കണ്ണൂര്‍: കണ്ണൂര്‍ ബാറിലെ അംഗവും പ്രമുഖ ക്രിമിനല്‍ അഭിഭാഷകനുമയ അഡ്വ.ടി.പി.ഹരീന്ദ്രന്റെ ഓഫീസിന് നേരെയുള്ള അക്രമണം നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് കണ്ണൂര്‍ ബാര്‍ അസോസിയേഷന്‍ കുറ്റപ്പെടുത്തി. ഓഫീസ് അക്രമിച്ച് അഭിഭാഷകനെ അപായപ്പെടുത്താന്‍ ശ്രമിച്ചത് പോലീസ് ഗൗരവമായി കണക്കിലെടുക്കണം. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികൈക്കൊണ്ട് നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരികയും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും പോലീസ് ജാഗ്രത പാലിക്കണമെന്നും ബാര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ അഡ്വ.സി.കെ.രത്‌നാകരന്‍ അധ്യക്ഷതവഹിച്ചു. അഡ്വ.സി.കെ.അജയന്‍ സ്വാഗതം പറഞ്ഞു.
















