അങ്ങയുടെ ശാസ്ത്രരൂപത്തിലുള്ള ഈ മതത്തിന് വിപരീതമായി പ്രവര്‍ത്തിക്കുന്നത് എന്തുകൊണ്ടാണെന്ന് അര്ജുനന് ചിന്തിച്ചു. അത് മനസ്സിലാക്കി ഭഗവാന് പറയുന്നു. തന്റെ പ്രകൃതി അനുസരിച്ചാണ് മനുഷ്യന് പ്രവര്‍ത്തിക്കുന്നത്. എന്താണ് പ്രകൃതി എന്ന് പറയപ്പെടുന്നത്? കഴിഞ്ഞ ജന്മത്തില് ചെയ്ത് കൂട്ടിയ പുണ്യകരവും പാപ കരവുമായ കര്‍മ്മങ്ങളുടെ പ്രേരണയാണ്.
ആപ്രേരണയ്ക്ക് വശം വദനായിട്ടാണ് ഈ ജന്മത്തിലെ സ്വഭാവ വിശേഷങ്ങള്‍ പ്രകടിപ്പിക്കുന്നത്. ആര്‍ക്കും പൂര്‍വ ജന്മത്തിലെ വാസനയുടെ പ്രേരണയില്‍നിന്ന് പിന്മാറാന് കഴിയില്ല. ആര്‍ക്കും? ആര്‍ക്കും! പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: