Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

ജില്ലയില്‍ പകര്‍ച്ചപ്പനിയും വയറിളക്ക രോഗവും പടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2016, 08:48 pm IST
inPathanamthitta

പത്തനംതിട്ട: ജില്ലയില്‍ പകര്‍ച്ചപ്പനിയും വയറിളക്ക രോഗവും പടരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകുന്നില്ലെന്ന് ആക്ഷേപവും ഉയരുന്നു. പകര്‍ച്ചപ്പനി ബാധിതരായി ദിനംപ്രതി ജില്ലയിലെ വിവിധ ആശുപത്രികളിലെത്തുന്നത് ആയിരക്കണക്കിന് ആളുകളാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ കണക്കുകള്‍ മാത്രം പരിശോധിച്ചാല്‍ ശരാശരി 400 ലേറെപ്പേര്‍ ഇന്നലെവരെയുള്ള കണക്കുകള്‍ അനുസരിച്ച് പനിക്ക് ചികിത്സ തേടിയെത്തിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലേയും ആയൂര്‍വേദ ഹോമിയോ ആശുപത്രികളിലും ചികിത്സ തേടിയെത്തിയവരുടെ എണ്ണംകൂടി കൂട്ടുമ്പോള്‍ സര്‍ക്കാര്‍ പുറത്തുവിടുന്ന കണക്കുകളുടെ ഇരട്ടിയിലധികം ആളുകള്‍ ചികിത്സ തേടുന്നുണ്ട്. പനിക്ക് പുറമേ മലേരിയ അടക്കമുള്ള രോഗങ്ങളും ജില്ലയില്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. പകര്‍ച്ചപ്പനി ബാധിച്ച് ഇന്നലെ സര്‍ക്കാര്‍ ആശുപത്രികളില്‍ 465 ഓളം പേരാണ് ചികിത്സ തേടിയെത്തിയത്. ബുധനാഴ്ച 571 പേരും 21 ാം തീയതി 417 പേരും 20 ാം തീയതി 545 പേരും സര്‍ക്കാര്‍ ആശുപത്രികളില്‍ പനിക്ക് ചികിത്സ തേടിയെത്തിയതായാണ് കണക്കുകള്‍ കാണിക്കുന്നത്. ഈ 23 ദിവസത്തെ സര്‍ക്കാര്‍ കണക്ക് അനുസരിച്ച് തന്നെ എണ്ണായിരത്തിലേറെപേര്‍ പനിബാധിതരായി ചികിത്സ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയിട്ടുണ്ട്. പകര്‍ച്ചപനിക്ക് പുറമേ ഡെങ്കിപ്പനി , എലിപ്പനി എന്നീരോഗങ്ങള്‍ ബാധിച്ചും നിരവധി ആളുകള്‍ ചികിത്സ തേടിയെത്തുന്നുണ്ട്. ഇതിന് പുറമേ ഹെപ്പറ്റൈറ്റിസ് ബി, ചിക്കന്‍പോക്‌സ് തുടങ്ങിയ രോഗങ്ങളും വിവിധ ഇടങ്ങളില്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. വയറിളക്ക രോഗങ്ങള്‍ ബാധിച്ചും നൂറുകണക്കിന് ആളുകളാണ് ദിനംപ്രതി സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്നത്. സര്‍ക്കാര്‍ കണക്ക് അനുസരിച്ച് കഴിഞ്ഞ ഒരാഴ്ചയ്‌ക്കുള്ളില്‍ അഞ്ഞൂറിലേറെപ്പേര്‍ വയറിളക്ക രോഗ ബാധിതരായി സര്‍ക്കാര്‍ ആശുപത്രിയില്‍ മാത്രം ചികിത്സ തേടിയെത്തിയിട്ടുണ്ട്.

മാലിന്യങ്ങള്‍ ദിനംപ്രതി കുമിഞ്ഞു കൂടുകയും മഴക്കാവം ആരംഭിക്കുകയും ചെയ്തതോടെ മലിനജലം കെട്ടിക്കിടന്ന് കൊതുകുകളും വര്‍ദ്ധിച്ചു. ഇതും രോഗങ്ങള്‍ പടരുന്നതിന് ഇടിയാക്കിയിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികള്‍ ഏറെയുള്ള ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലാതായതോടെ രോഗങ്ങള്‍ പടരാനുള്ള സാധ്യതയും വര്‍ദ്ധിച്ചിട്ടുണ്ട്.

ഷിഗല്ല ബാക്ടീരിയ പരത്തുന്ന വയറിളക്ക രോഗം മൂലം സംസ്ഥാനത്ത് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതിനാല്‍ വയറിളക്ക രോഗങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ഡി.എം.ഒ ഡോ.ഗ്രേസി ഇത്താക്ക് അറിയിച്ചു. കുടല്‍ കരണ്ടുതിന്നുന്ന ഷിഗല്ല ബാക്ടീരിയ മൂലമുണ്ടാകുന്ന വയറിളക്കം കുട്ടികളെയാണ് കൂടുതലായി ബാധിക്കുന്നത്. മലത്തിനോടൊപ്പം രക്തവും കഫവും കാണുന്ന വയറിളക്കം, വയറുവേദന, ഛര്‍ദി, ചൂട് ഇവയാണ് രോഗലക്ഷണങ്ങള്‍. ആന്റിബയോട്ടിക് നല്‍കി ചികിത്സ ഉടന്‍ ലഭ്യമാക്കണം. വയറിളക്ക രോഗം ഉണ്ടായാല്‍ ഉടന്‍തന്നെ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സതേടണമെന്നും ഡി.എം.ഒ അറിയിച്ചു.

വ്യക്തിശുചിത്വവും പരിസര ശുചിത്വവും ഭക്ഷണ ശുചിത്വവും പാലിക്കണം. പൊതുസ്ഥലത്ത് മലമൂത്ര വിസര്‍ജനം ഒഴിവാക്കണം. മലമൂത്ര വിസര്‍ജനത്തിനു ശേഷം കൈകള്‍ സോപ്പിട്ട് കഴുകണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. അടുക്കള മാലിന്യവും ഭക്ഷണാവശിഷ്ടങ്ങളും ശരിയായ രീതിയില്‍ സംസ്‌കരിക്കണം. ഭക്ഷണ പദാര്‍ഥങ്ങള്‍ അടച്ചു സൂക്ഷിക്കണം. പഴകിയ ഭക്ഷണം ഒഴിവാക്കണം. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി മാത്രം ഉപയോഗിക്കണം. ഫ്രിഡ്ജില്‍ ഭക്ഷണം തുറന്നുവയ്‌ക്കരുത്. ഫ്രിഡ്ജില്‍ കൂടുതല്‍ ദിവസം സൂക്ഷിച്ച ഭക്ഷണം ഉപയോഗിക്കരുത്. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ. ഹോട്ടലുകളില്‍ കുടിക്കാനായി ലഭിക്കുന്ന വെള്ളം തിളപ്പിച്ചതാണെന്ന് ഉറപ്പുവരുത്തണം. ഹോട്ടലുകളിലും ഭക്ഷണശാലകളിലും പാത്രങ്ങളും ഗ്ലാസുകളും ശരിയായി കഴുകി വൃത്തിയാക്കണമെന്ന് ഡി.എം.ഒ അറിയിച്ചു. ജില്ലയില്‍ വൈറല്‍പ്പനി ബാധിച്ച് 465 പേര്‍ ഇന്നലെ വിവിധ ആശുപത്രികളില്‍ ചികിത്സതേടിയതായി ഡി.എം.ഒ അറിയിച്ചു. മല്ലപ്പള്ളി, മലയാലപ്പുഴ എന്നിവിടങ്ങളില്‍ രണ്ടു പേര്‍ വീതവും വടശേരിക്കരയില്‍ ഒരാളും ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സതേടി. റാന്നി പഴവങ്ങാടിയില്‍ ഒരാള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ചിക്കന്‍പോക്‌സിന് ഒരാളും വയറിളക്ക രോഗങ്ങള്‍ക്ക് 71 പേരും ചികിത്സതേടി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഡ്വക്കേറ്റ് കമ്മീഷണറെ തടഞ്ഞ നജീബ് കാന്തപുരം എംഎല്‍എക്കെതിരെ കോടതിയലക്ഷ്യം, ഉത്തരവിട്ട് മഞ്ചേരി കോടതി

Health

‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ -അത്താഴശേഷം നടന്നാൽ ഒന്നല്ല പലതാണ് ഗുണങ്ങൾ

Kerala

അമിത്ഷായെ കരിങ്കൊടി കാണിച്ചതിനെതിരെ മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് , ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകയ്‌ക്ക് പരിക്ക്

Health

ഫ്രിഡ്ജില്‍ മുട്ട സൂക്ഷിച്ച ശേഷം ഉപയോഗിക്കുന്നവര്‍ ജാഗ്രത

Kerala

പിജി ഡോക്ടര്‍മാരുടെ പ്രശ്‌നത്തില്‍ ഒരു മാസത്തിനുള്ളില്‍ തീരുമാനം വേണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

മരണത്തിന് വഴിവെക്കുന്ന മാരകമായ ഹാർട്ടിന്റെ ബ്ലോക്ക് ഇനി കൃത്യതയോടെ മാറ്റാം ‘പ്രിസിഷൻ ആഞ്ചിയോപ്ലാസ്റ്റി’ മൂലം

ഉബര്‍, ഒല ടാക്‌സി സര്‍വീസുകളില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കണം: നോട്ടീസ് അയച്ച് ഹൈക്കോടതി

ഓണം ബമ്പര്‍ അടിച്ചത് ടിപ്പര്‍ ലോറി ഡ്രൈവറായ മനുവിന് എന്ന് വ്യാജവാര്‍ത്ത

ദല്‍ഹി യൂണിവേഴ്‌സിറ്റി യൂണിയന്‍ : കോടതിയിലും എന്‍എസ് യുവിന് പ്രഹരം: എബിവിപി വിജയം അംഗീകരിച്ച് ഹൈക്കോടതി

ബാങ്ക് ജീവനക്കാരിയായ യുവതിയെ ഹൈദരാബാദിലെ ഹോട്ടൽ മുറിയിൽ കൊലപ്പെടുത്തി കൂടെയുള്ള ആൾ മുങ്ങി

ശബരിമല മില്‍മ നെയ്യ് ക്രമക്കേട് : എസ്‌ഐടി റെയ്ഡ് നടത്തി

ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പ് : ജസ്റ്റിസ് വി.ജി. അരുണിനെ നിരീക്ഷകനായി നിയമിച്ച് ഹൈക്കോടതി

എന്തൊരു അമ്മ! കുട്ടികള്‍ വാട്ടര്‍ ടാങ്കില്‍ വീണു മരിച്ചതല്ല, കൊന്നതാണ്!, സ്വതന്ത്രമായ ജീവിതത്തിന് അവര്‍ തടസമെന്ന് മൊഴി

ശബരിമല ഇ-ടെന്‍ഡര്‍ ക്രമക്കേട് : ഹെഡ് ക്ലര്‍ക്ക് റെജിമോന് സസ്‌പെന്‍ഷന്‍

മംഗളൂരു റിഫൈനറിയിൽ വൻ സ്ഫോടനവും തീപിടിത്തവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.