ന്യൂദല്‍ഹി: മൂലധന സാമഗ്രികളുടെ നിര്‍മ്മാണത്തില്‍ സാങ്കേതിക വിദ്യ ലഭ്യമാക്കുന്നതിന് ഭാരതവും ജര്‍മ്മനിയും തമ്മില്‍ ഒപ്പുവച്ച ധാരണാ പത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രി സഭായോഗം അംഗീകാരം നല്‍കി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 25 ന് ജര്‍മ്മനിയില്‍ നടന്ന വ്യവസായ പ്രദര്‍ശനത്തില്‍ വച്ചാണ് ധാരാണാ പത്രത്തില്‍ ഒപ്പുവച്ചത്.
ഇത്പ്രകാരം ജര്‍മ്മനിയിലെ പ്രമുഖവ്യവസായഗവേഷണസ്ഥാപനമായ സ്റ്റീന്‍ബീസ് ജിഎംബിഎച്ച്ആയിരിക്കും നിര്‍മ്മാണ മേഖലയിലെ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് സാങ്കേതിക വിദ്യ പ്രദാനം ചെയ്യുക.
ഭാരതത്തിന്റെ മൂലധന സാമഗ്രിമേഖലയില്‍ വ്യാവസായിക സാങ്കേതിക വിദ്യ ലഭ്യമാക്കുന്നതിലുള്ള ഒരു ചട്ടക്കൂടാണ് ഈ ധാരണാപത്രം. വിവിധ പൊതു മേഖലാ സ്ഥാപനങ്ങള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ആവശ്യമായ സാങ്കേതിക വിദ്യകള്‍ നിര്‍ണ്ണയിക്കുക, സാങ്കേതിക വിദ്യാ മേഖലയില്‍ സഹകരണം ഉറപ്പാക്കുക, നിലവിലുള്ള സാങ്കേതിക വിദ്യാ ഇന്‍സ്റ്റിറ്റിയൂട്ടുകളുടെ നിലവാരം ഉയര്‍ത്തുക, ഭാരത്തിന്റെ ഗ്രീന്‍ഫീല്‍ഡ് ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കുക തുടങ്ങിയവ ധാരണാ പത്രത്തില്‍ ഉള്‍പ്പെടുന്നു.
ടെക്‌സ്റ്റൈല്‍ അപ്പാരല്‍ മേഖലയില്‍ തൊഴിലവസര സൃഷ്ടിക്കുംകയറ്റുമതി പ്രോത്സാഹനത്തിനുമുള്ള പ്രത്യേക പാക്കേജ് നടപ്പാക്കും
















