അലാല (ഗുജറാത്ത്): ഗിര്‍ വനത്തിനു ചുറ്റും സംശയാസ്പദമായ രീതിയില്‍ കണ്ട നാല്‍വര്‍ സംഘത്തെ റൊസീന ചോട്ടിയാര എന്ന വനം വകുപ്പ് ഉദ്യോഗസ്ഥ കീഴടക്കിയത് അനായാസം. അതും രാത്രി പത്തുമണിക്ക്. നാലുപേരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും റൊസീനയുടെ കരുത്തിനു മുമ്പില്‍ നാലുപേരും കീഴടങ്ങി.30,000 രൂപ പിഴയുമടയ്്‌ക്കേണ്ടി വന്നു.
ഗിര്‍ വനത്തിലെ സിംഹങ്ങളുടെ കാവലാളാണ് റൊസീന .
സിംഹക്കരുത്തുള്ള വനിത. ഗിര്‍വനങ്ങള്‍ക്കടുത്തുള്ള ജവന്തിയിലെ സിദ്ദി ഗോത്രവര്‍ഗക്കാരിയായ റൊസീന ജനിച്ചതൊരു് കര്‍ഷക കുടുംബത്തിലാണ്. റൊസീനയുടെ
വിദ്യാഭ്യാസ യോഗ്യത ബിഎ, ബിഎഡ്. പക്ഷേ വനം വകുപ്പിലെ ജോലിയാണ് തെരഞ്ഞെടുത്തത്തത്. അതിനു കാരണവുമുണ്ടായിരുന്നു.
ഗിര്‍ വനങ്ങള്‍ക്കടുത്താണ് ഇവര്‍ ജനിച്ചതും വളര്‍ന്നതും. വംശനാശം നേരിടുന്ന സിംഹങ്ങളെ പാലിക്കേണ്ടത് കടമയായി കാണുകയാണ് മുപ്പത്തിയേഴുകാരിയായ ഈ വനിത. ഗിര്‍ വനത്തിന്റെ പ്രൗഢി സംരക്ഷിക്കുകയെന്നത് എനിക്കെന്റെ കടമയും വികാരവുമാണെന്ന്് റൊസീന പറയുന്നു.
















