Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചരിത്രംകുറിച്ച് ഐഎസ്ആര്‍ഒ: ഒറ്റവിക്ഷേപണത്തില്‍ 20 ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2016, 08:58 pm IST
in India

ശ്രീഹരികോട്ട: ഒറ്റവിക്ഷേപണത്തിലൂടെ 1288 കിലോഗ്രാം ഭാരം വരുന്ന 20 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ എത്തിച്ച്‌ കൊണ്ട്‌ ഐഎസ്ആര്‍ഒ അപൂര്‍ണ്ണ നേട്ടം കൈവരിച്ചു. ശ്രീഹരികോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും 727.5 കിലോഗ്രാം ഭാരമുള്ള കാര്‍ട്ടോസാറ്റ് ഉപഗ്രഹങ്ങളും മറ്റ് 19 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വിസി 34 റോക്കറ്റ് ബഹിരാകാശത്തേക്ക് കുതിച്ച് ഉയര്‍ന്നത്. പിഎസ്എല്‍വിയുടെ 36-ാമത്തെ ദൗത്യമാണിത്.

അമേരിക്ക, കാനഡ, ജര്‍മ്മനി, ഇന്‍ഡോനേഷ്യ എന്നി രാജ്യങ്ങളുടെയും രണ്ട് ഭാരതീയ സര്‍വ്വകലാശാലകളുടെ ഉപഗ്രഹങ്ങളുമായാണ് പിഎസ്എല്‍വി സി.34കുതിച്ചുയര്‍ന്നത്. ആദ്യം കാര്‍ട്ടോസാറ്റും തുടര്‍ന്ന് രണ്ട് സര്‍വ്വകലാശാല ഉപഗ്രഹങ്ങളും വിക്ഷേപിച്ചു. മൂന്നാമതായി ഇന്‍ഡോനേഷ്യയുടെ ലോപാന്‍, ജര്‍മ്മനിയുടെ ബിറോസ് എന്നീ ഉപഗ്രഹങ്ങള്‍ നാലാമതായി കാനഡയുടെഎം. 3 എം., സ്‌കൈസാറ്റ് ഉപഗ്രഹങ്ങളുംതുടങ്ങിയ 13 ഉപഗ്രഹങ്ങളുമാണ് ഭ്രമണപഥത്തിലെത്തിച്ചത്.

ഒരേ വിക്ഷേപണ വാഹനം ഉപയോഗിച്ച്‌ വിഭിന്നങ്ങളായ ഉപഗ്രഹങ്ങളില്‍ വ്യത്യസ്ഥ ഭ്രമണപഥങ്ങളില്‍എത്തിക്കുന്നതിന്റെ ഭാഗമായുള്ള പരീക്ഷണമാണ് നടന്നത്. കൂടുതല്‍ ഉപഗ്രഹങ്ങള്‍ ഒരു റോക്കറ്റ് ഉപയോഗിച്ച്‌ വിക്ഷേപിക്കുമ്പോള്‍ ചിലവില്‍ ഗണ്യമായ കുറവ് ഉണ്ടാകും. ഭൗമനിരീക്ഷണത്തിന് സഹായിക്കുന്ന ഭാരതത്തിന്റെ കാര്‍ട്ടോസാറ്റ് 2 ബിയാണ്‌ വിക്ഷേപിച്ചവയില്‍ പ്രമുഖ ഉപഗ്രഹം. ഗൂഗിള്‍ കമ്പിയുടെ ടെറാബെല്ലയുടെ സ്‌കൈസാറ്റ് 2-1 എന്ന ഉപഗ്രഹമാണ് മറ്റൊന്ന്. ഭൗമ ചിത്രങ്ങള്‍ എടുക്കുകയാണ് 110 കിലോഗ്രാം വരുന്ന ഈ ഉപകരണത്തിന്റെ ലക്ഷ്യം. ഭൗമ നിരീക്ഷണത്തിനായി ഉപയോഗിക്കുന്ന ഡോവ് ഉപഗ്രഹങ്ങളാണ് അമേരിക്കയുടെയായി വിക്ഷേപിച്ചത്. മൂന്ന്‌ യൂണിറ്റ് ക്യൂബ്‌സാറ്റുകളടങ്ങുന്ന 12 ഉപഗ്രഹങ്ങളാണിത്.

കാനഡയില്‍ നിര്‍മ്മിച്ച ഭൗമ നിരീക്ഷണത്തിനും ഹരിത ഗൃഹവാതകത്തിന്റെ സാന്ദ്രത നിരീക്ഷിക്കുന്നതിനും വേണ്ടിയുള്ള ജി.എച്ച്.ജി. സാറ്റ്, കാനഡയുടെതന്നെ മാരിടൈം മോണിറ്ററിംഗ്ആന്റ്‌ മെസേജിംഗ്‌ മൈക്രോസാറ്റലൈറ്റ് എന്ന എം.3എം. സാറ്റ്, ജര്‍മ്മനിയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ബെര്‍ലിന്‍ ഇന്‍ഫ്രാറെഡ്ഓപ്റ്റിക്കല്‍സിസ്റ്റം അഥവാ ബിറോസ്, പ്രകൃതിവിഭവങ്ങളുടെയും പരിസ്ഥിതിയുടെയും നിരീക്ഷണത്തിനുള്ള ഇന്‍ഡോനേഷ്യയുടെ ലാപ്പാന്‍ എ.3 തുടങ്ങിയവയാണ് മറ്റ് ഉപഗ്രഹങ്ങള്‍. ചെന്നൈയിലെ സത്യഭാമസര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച 1.5 കിലോഗ്രാം ഭാരമുള്ള സത്യഭാമസാറ്റ്, പൂനൈ കോളേജ്ഓഫ്എഞ്ചിനീയറിംഗിലെവിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച സ്വായം എന്നീ ഉപകരണങ്ങളും പിഎസ്എല്‍വി നിശ്ചിത ഭ്രമണപഥത്തിലെത്തിച്ചു.

ഇത് ആദ്യമായിട്ടാണ് ഇത്രയും അധികം ഉപകരണങ്ങള്‍ ഭാരതം ഒറ്റത്തവണ ബഹിരാകാശത്ത് എത്തിക്കുന്നത്. ഇന്നത്തെ വിക്ഷേപണത്തോടെ പിഎസ്എല്‍വി മുഖേന വിക്ഷേപിച്ച ഉപഗ്രഹങ്ങളുടെഎണ്ണം 113 ആയി. ഇവയില്‍ 39 എണ്ണം ഭരതം നിര്‍മ്മിച്ചതും 74 എണ്ണംവിദേശ നിര്‍മ്മിതവുമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

India

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

Kerala

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

India

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

Varadyam

കഥ: ഗോമതിയും കള്ളനും

പുതിയ വാര്‍ത്തകള്‍

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.