ന്യൂദല്‍ഹി: മുന്‍ എംപി നിര്‍മല്‍ ഖത്‌റി ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനം രാജി വച്ചു. എന്നാല്‍ നിര്‍മലിന്റെ രാജി സംബന്ധിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനമൊന്നും കൈകൊണ്ടിട്ടില്ലെന്നാണ് സൂചന.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ അദ്ധ്യക്ഷനെ കൊണ്ടു വരാന്‍ പാര്‍ട്ടി ശ്രമിക്കുന്നെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനിടെയാണ് നിര്‍മലിന്റെ രാജി.
















