മുംബൈ: നാലാം ക്ലാസ് മാത്രം യോഗ്യത വേണ്ട റെയില്‍വേ ചുമട്ടുകാരുടെ തസ്തികയിലേക്ക് അപേക്ഷകരായി ബിരുദധാരികളും എംഫിലുകാരും. 2424 പേരാണ് മൊത്തം അപേക്ഷകര്‍. ഇവരില്‍ അഞ്ച് എംഫില്‍ ബിരുദധാരികളുണ്ട്പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഉളളവരുടെ എണ്ണം ഒമ്പതാണ്. 109 ഡിപ്ലോമയുളളവരും 253 ബിരുദാനന്തര ബിരുദ ധാരികളുമുണ്ടെന്ന് മഹാരാഷ്‌ട്ര പബ്ലിക് സര്‍വീസ് കമ്മീഷന്‍ സെക്രട്ടറി രാജേന്ദ്ര മന്‍ഗ്രുല്‍ക്കര്‍ പറഞ്ഞു.
ആഗസ്റ്റിലാകും ഇതിനുളള പരീക്ഷ നടക്കുക. അപേക്ഷകരില്‍ 984 ബിരുദ ധാരികളും 605 പ്ല്‌സ്ടുക്കാരുമുണ്ട്. പത്താംക്ലാസ് പാസായ 282 പേരും അപേക്ഷിച്ചിട്ടുണ്ട്. പത്താംക്ലാസിന് താഴെ യോഗ്യതയുളളവര്‍ 177 മാത്രമാണ്.
2015 ഡിസംബറിലാണ് അപേക്ഷ ക്ഷണിച്ചത്. പതിനെട്ടിനും മുപ്പത്തിമൂന്നിനുമിടയില്‍ പ്രായമുളളവരാണ് അപേക്ഷകര്‍. ഭാഷപരമായ കഴിവുകളും അടിസ്ഥാന ഗണിതവുമാണ് പരീക്ഷയില്‍ പരിശോധിക്കുക.
















