പൂനെ: വൈശാലി വീണ്ടുമെഴുതി പ്രധാനമന്ത്രിയ്‌ക്ക് ഒരെഴുത്തു കൂടി. തന്റെ ഹൃദയശസ്ത്രക്രിയയ്‌ക്ക് സഹായം നല്‍കിയതിന് നന്ദിയറിയിച്ച്. അതിനൊപ്പം വൈശാലി വരച്ചൊരു ചിത്രവുമുണ്ടായിരുന്നു.
ഇത്തവണ പക്ഷേ മറുപടി പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നല്ല വന്നത്. പകരം സ്വന്തം കൈപ്പടയില്‍ നരേന്ദ്ര മോദിയെഴുതിയ മറുപടി. തനിക്ക് ഹൃദ്രോഗത്തിന് ചികിത്‌സിക്കാന്‍ പണമില്ലെന്ന് കാണിച്ച് വൈശാലിയെന്ന ആറു വയസ്സുകാരി പ്രധാനമന്ത്രിയ്‌ക്ക് കത്തയച്ചതും അദ്ദേഹം സമയോചിതമായി ഇടപെട്ടതുമെല്ലാം ദിവസങ്ങളോളം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സ്ഥിര വരുമാനമില്ലാത്ത അമ്മാവന്‍ പ്രതാപ് യാദവിനെ ആശ്രയിച്ചാണ് വൈശാലിയുടെ കുടുംബം ഇതുവരെ കഴിഞ്ഞിരുന്നത്.
എല്ലാം മാറി മറഞ്ഞത് വൈശാലിയെ സഹായിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചതോടെയാണ്.
അമ്മാവന്‍ പ്രതാപ് യാദവിന് ബോറിലെ ഓയില്‍ കമ്പനിയില്‍ ഇപ്പോള്‍ പുതിയ ജോലിയും ലഭിച്ചു. പൂനെയിലെ ബിജെപി നേതാവ് യോഗേഷ് ഗോഗാവാലെയാണ് യോഗേഷിന് സ്ഥിരവരുമാനത്തിന് അവസരമൊരുക്കിയത്.
രണ്ടാമത്തെയെഴുത്ത് എത്തിയപ്പോള്‍ ഹദാപ്‌സര്‍ ബസ്ഡിപ്പോയ്‌ക്ക് സമീപമുള്ള െൈവശാലിയുടെ ഒറ്റമുറി വീടുകണ്ടു പിടിക്കാന്‍ പോസ്റ്റ്മാന് ഒത്തിരി കഷ്ടപ്പെടേണ്ടി വന്നു. പക്ഷേ കവറിനു പുറത്ത് പ്രധാനമന്ത്രിയുടെ സീലുള്ളതു കൊണ്ട് കത്ത് എത്തേണ്ടിടത്ത് എത്തിച്ചുവെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് പോസ്റ്റ്മാന്‍ മടങ്ങിയത്.
ഞങ്ങളെപ്പോലുള്ള പാവങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ കത്ത് വന്നുവെന്നത് വിശ്വസിക്കാനാവുമോ എന്നതാണ് വൈശാലിയുടെ അമ്മാവന്‍ പ്രതാപ് യാദവ് അത്ഭുതപ്പെടുന്നത്. ശസ്ത്രക്രിയയ്‌ക്ക് പ്രധാനമന്ത്രിയുടെ സഹായമെത്തിയതോടെ വൈശാലിയ്‌ക്ക് സഹായവാഗ്ദാനങ്ങളുടെ പ്രവാഹമായിരുന്നു.
















