ചണ്ഡീഗഢ്: പഞ്ചാബിന്റെ തലസ്ഥാനമായ ചണ്ഡീഗഢില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത യോഗ വന്‍വിജയമാക്കിയതില്‍ സന്തുഷ്ടരാണ് സംഘാടകരായ ആയുഷ് മന്ത്രാലയം. അരലക്ഷത്തോളം പേരാണ് അവിടുത്തെ ക്യാപ്പിറ്റോള്‍ സെന്ററില്‍ എത്തിയത്.
ആയുഷ് മന്ത്രാലയവും പഞ്ചാബ്, ഹരിയാന സര്‍ക്കാരുകളും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. യോഗ ചെയ്യുന്നവര്‍ക്ക് മുപ്പതിനായിരത്തിലേറെ തടുക്കുകളാണ് സംഘടിപ്പിച്ചത്.
ഇവയും ടി ഷര്‍ട്ടുകളും അംഗവസ്ത്രങ്ങളും എല്ലാം ഭാരതത്തില്‍ തന്നെ നിര്‍മ്മിച്ചവയായിരുന്നു. ഇതിനു പുറമേ ഒന്നേകാല്‍ ലക്ഷം വെള്ളക്കുപ്പികളും സജ്ജമാക്കി. ഇവയ്‌ക്കു പുറമേ 300 ടോയ്‌ലറ്റുകളും സജ്ജീകരിച്ചു. യോഗ കാണാന്‍ 40 എല്‍ഇഡി സ്‌ക്രീനുകളും സ്ഥാപിച്ചിരുന്നു.
















