Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കോഴിക്കോട് മെഡിക്കല്‍ കോളജിന് പുതിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി: അവകാശവാദവുമായി എംപി രംഗത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2016, 01:21 pm IST
inKozhikode

കോഴിക്കോട്: പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയുടെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളജിനെ മികവിന്റെ കേന്ദ്രമാക്കാന്‍ 125 കോടി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചതിന് പുതിയ അവകാശവാദവുമായി ചിലര്‍ രംഗത്ത്. യുപിഎ സര്‍ക്കാരാണ് പിഎംഎസ്എസ് യോജന പദ്ധതി പ്രകാരം കോഴിക്കോട് മെഡിക്കല്‍ കോളജിന് പദ്ധതി അനുവദിച്ചതെന്നും കോഴിക്കോട് എം.പി. എം.കെ. രാഘവന്റെ പരിശ്രമമാണ് ഇതിന്റെ പിന്നിലെന്നുമാണ് അവകാശവാദമുയര്‍ത്തുന്നത്. 2003 ല്‍ എബി വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷ യോജന(പിഎംഎസ്എസ്‌വൈ) ആരംഭിക്കുന്നത്. ആരോഗ്യ ചികിത്സാ രംഗത്തെ പ്രാദേശിക അസന്തുലിതാവസ്ഥ ഇല്ലാതാക്കാനും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ലഭ്യമാക്കാനും ആണ് വാജ്‌പേയി സര്‍ക്കാര്‍ ഈ പദ്ധതി ആവിഷ്‌കരിച്ചത്. പുതിയ എയിംസ് കേന്ദ്രങ്ങളാരംഭിക്കാനും നിലവിലുള്ള ഗവണ്‍മെന്റ് മെഡിക്കല്‍ കോളജുകള്‍ മികവിന്റെ കേന്ദ്രങ്ങളുമാക്കാനുമാണ് ഈ പദ്ധതി ഉദ്ദേശിച്ചത്.

എന്നാല്‍ ഇതിന്റെ ആദ്യ രണ്ടു ഘട്ടങ്ങള്‍ നടപ്പിലായതിന് ശേഷമാണ് കോഴിക്കോട് മെഡിക്കല്‍ കോളജിന് പദ്ധതിയുടെ ഗുണഫലം ലഭിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ പോലും കോഴിക്കോട് മെഡിക്കല്‍ കോളജ് സ്ഥാനം പിടിക്കാത്തത് സ്ഥലം എംപിയുടെ അലംഭാവം കൊണ്ടായിരുന്നു. യുപിഎ സര്‍ക്കാര്‍ ഭരിച്ച കാലഘട്ടങ്ങളിലൊന്നും കോഴിക്കോട് മെഡിക്കല്‍ കോളജിന് പിഎംഎസ്എസ്‌വൈ പദ്ധതി പ്രകാരമുള്ള ഗുണം ലഭിച്ചില്ല. കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നദ്ദ കോഴിക്കോട് മെഡിക്കല്‍ കോളജിനെ പിഎംഎസ്എസ്‌വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു, ഇതാണ് തന്റെ നേട്ടമായി എം.പിയും കൂട്ടരും പ്രചരിപ്പിക്കുന്നത്. ആദ്യ ഘട്ടത്തിലെ പത്ത് മെഡിക്കല്‍ കോളജുകളുടെ നവീകരണം ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. രണ്ടാം ഘട്ടത്തിലെ ആറു മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം പുരോഗമിച്ചുവരികയാണ്. മൂന്നാം ഘട്ടത്തിലാണ് കോഴിക്കോടിന് സ്ഥാനം പിടിക്കാന്‍ കഴിഞ്ഞത്. 18 മാസങ്ങള്‍ കൊണ്ട് കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കി സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗം കൂടുതല്‍ നവീകരിക്കാനാണ് പദ്ധതി. ഇതിന്റെ തറക്കല്ലിടല്‍ കര്‍മ്മം ജൂലൈ 15ന് മുമ്പ് നടത്താനാണ് ആലോചിക്കുന്നത്.

മൂന്നാം ഘട്ടത്തില്‍ 39 മെഡിക്കല്‍ കോളജുകളാണ് ഉള്‍പ്പെടുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിലവിലുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിനു പുറമെ ആറു നിലയില്‍ 17800 സ്‌ക്വയര്‍ മീറ്റര്‍ കെട്ടിടമാണ് പുതുതായി നിര്‍മ്മിക്കുക. 71.3 കോടി രൂപയാമ് കെട്ടിട നിര്‍മ്മാണത്തിന് ചെലവാകുക. യൂറോളജി, കാര്‍ഡിയാക് സര്‍ജറി, പ്ലാസ്റ്റിക് സര്‍ജറി, ന്യൂറോ സര്‍ജറി, സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്നീ വിഭാഗങ്ങളാണ് ഇവിടെ ആരംഭിക്കുക. സംസ്ഥാന സര്‍ക്കാരിന്റെ വിഹിതമായി 25 കോടി അനുവദിക്കുന്നത് കൂടാതെ പുതിയ ചികിത്സാ വിഭാഗങ്ങള്‍ക്കാവശ്യമായ ഡോക്ടര്‍മാര്‍ ഒഴികെയുള്ള സ്റ്റാഫിനെയും സംസ്ഥാന സര്‍ക്കാര്‍ നിയമിക്കണം. രാജ്യത്തെ ആരോഗ്യ, ചികിത്സാ രംഗത്ത് കുതിച്ചുചാട്ടത്തിന് അവസരമൊരുക്കുന്ന പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന തങ്ങളുടെ നേട്ടമാണെന്ന് കുപ്രചാരണം നടത്താനാണ് എംപി. ശ്രമിക്കുന്നത്. യുഡിഎഫ് അനൂകൂല പത്രങ്ങളും ഇതിന് പിന്നാലെയുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

Kerala

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

Kerala

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)
India

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

India

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

യുവതിയെ പാതിരാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി

അര്‍ജന്റീന ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസി

മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിര്‍ന്ന സന്യാസി സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.