ജമ്മു: ലഷ്‌കര്‍ ഇ തോയ്ബ കമാന്‍ഡര്‍ അബു ഉകാഷ ജമ്മു കശ്മീരില്‍ അറസ്റ്റില്‍. കുപ്‌വാര ജില്ലയിലെ ലോലാബ് പ്രദേശത്തു സൈന്യവും പോലീസും ചേര്‍ന്നു നടത്തിയ തെരച്ചിലിലാണ് ഇയാള്‍ പിടിയിലായത്.
കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇയാള്‍ ലഷ്‌കര്‍ കമാന്‍ഡറാണെന്നു മനസിലായത്. മുമ്പ് അബു ഉകാഷ പാക്കിസ്ഥാനിലായിരുന്നു കേന്ദ്രീകരിച്ചിരുന്നതെന്ന് അറിയിച്ച സൈന്യത്തിന് ഇയാള്‍ എന്നാണ് ഭാരതത്തിലെത്തിയതെന്ന കാര്യത്തില്‍ സൂചന ലഭിച്ചിട്ടില്ല. അറസ്റ്റിലായ സമയത്ത് ഇയാളില്‍ നിന്ന് ഗ്രനേഡും 38,000 രൂപയും പിടിച്ചെടുത്തു.
അബു ഉകാഷ അറസ്റ്റിലായതിനു പിന്നാലെ ലോലാബ് താഴ്‌വരയിലെ വനപ്രദേശത്ത് ഭീകരരുമായി ഏറ്റുമുട്ടല്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.
















