കണ്ണൂര്‍: സിപിഎം കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കുകുയും പിന്നീട് അപവാദ പ്രചരണത്തെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്ത കുട്ടിമാക്കൂലിലെ ദളിത് യുവതി അഞ്ജനയെ മഹിളാമോര്‍ച്ച നേതാക്കള്‍ സന്ദര്‍ശിച്ചു. സിപിഎം സംഘം അക്രമം നടത്തിയ മഹിളാമോര്‍ച്ച തലശ്ശേരി മണ്ഡലം സെക്രട്ടറി ലസിത പാലക്കലിന്റെ വീടും മേലുദ്യോഗസ്ഥരുടെ പീഡനം മൂലം ആത്മഹത്യക്ക് ശ്രമിച്ച് കണ്ണൂര്‍ എകെജി ആശുപത്രിയില്‍ കഴിയുന്ന കണ്ണൂര്‍ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റിലെ യൂണിറ്റ് ഇന്‍ചാര്‍ജ്ജ് പി.ലില്ലിയെയും സിപിഎം സംഘം ക്ലിനിക്ക് അടച്ചുപൂട്ടിച്ച കല്യാശ്ശേരിയിലെ ഡോ.നീതുവിന്റെ വീടും മഹിളാമോര്‍ച്ച നേതാക്കള്‍ സന്ദര്‍ശിച്ചു. മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ.ഒ.എം.ശാലീന, ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശന്‍ മാസ്റ്റര്‍, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡണ്ട് ആനിയമ്മ രാജേന്ദ്രന്‍, ഡോ.അനുപമ, സുജാത പ്രകാശന്‍, കെ.കാര്‍ത്തിക, ആര്‍.കെ.ഗിരിധരന്‍, പി.എ.റിതേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
















