കണ്ണൂര്‍: കണ്‍സ്യൂമര്‍ഫെഡ് ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റില്‍ സസ്‌പെന്‍ഷനെ തുടര്‍ന്ന് ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ച സംഭവം. തൊഴിലാളി സംഘടന പ്രതിക്കൂട്ടില്‍. നഗരത്തിലെ ജില്ലാ ബാങ്കിനോട് ചേര്‍ന്ന സൂപ്പര്‍മാര്‍ക്കറ്റിലായിരുന്നു ജീവനക്കാരി ആത്മഹത്യാശ്രമം നടത്തിയത്. ശ്രമത്തിനിടയില്‍ പരിക്കേറ്റ സൂപ്പര്‍ മാര്‍ക്കറ്റ് യൂണിറ്റ് ഇന്‍ചാര്‍ജ്ജ് പി.ലില്ലി ആശുപത്രിയില്‍ ചികിത്സയിലാണ്. ലില്ലിയുടെ സസ്‌പെന്‍ഷനെ തുടര്‍ന്ന് സ്ഥാനമേറ്റെടുക്കാനെത്തിയ ജീവനക്കാരന്‍ പോലീസ് സഹായം തേടിയിരുന്നു. പോലീസ് കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടെ യുവതി കൈഞരമ്പ് മുറിക്കുകയായിരുന്നു. സ്റ്റോക്ക് അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമാകാതെ ചുമതലയൊഴിയാനാകില്ലെന്ന നിലപാടിലായിരുന്നു ലില്ലി. എന്നാല്‍ പോലീസ് സഹായത്തോടെ ചാര്‍ജ്ജ് ഏറ്റെടുക്കാനായിരുന്നു പകരമെത്തിയ ജീവനക്കാരന്റെ ശ്രമം. ഇടതുപക്ഷ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ തന്നെ പീഡിപ്പിക്കുകയാമെന്നാണ് ലില്ലിയുടെ ആരോപണം. ഭരണം മാറിയതോടെ അധികാരത്തിലെത്തിയതിന്റെ മറവില്‍ തന്നെ വേട്ടയാടുകയാണെന്നും ഇവര്‍ പറഞ്ഞു. അതുകൊണ്ടാണ് നിസ്സാര പ്രശ്‌നത്തിന്റെ പേരില്‍ തനിക്ക് സസ്‌പെന്‍ഷന്‍ നല്‍കിയതെന്നും ഇവര്‍ പറഞ്ഞു. യൂണിയന്റെ നിലപാടു കാരണം സ്ത്രീ ആത്മഹത്യക്ക് ശ്രമിച്ച സംഭവം വിവാദമായിരിക്കുകയാണ്.
















