ഉഡുപ്പി: കര്‍ണാടകത്തില്‍ കുന്ദാപുരയിലെ കംബദ്‌കോണ്‍ ഗ്രാമത്തില്‍ സുഹൃത്തിന്റെ കൈയില്‍ നിന്നും അബദ്ധത്തില്‍ വെടിപൊട്ടി യുവാവ് മരിച്ചു.
പൂജാ ചടങ്ങുകള്‍ കഴിഞ്ഞ് വേട്ടയ്‌ക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെ തിര നിറയ്‌ക്കുമ്പോഴാണ് സുഹൃത്ത് അംഗിത് ഷെട്ടി(24) യുടെ വെടിയേറ്റ്് ഹാലഗിരി സ്വദേശി പ്രശാന്ത് ഷെട്ടി (23) കൊല്ലപ്പെട്ടത്.
ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയാണ് അങ്കിത് ഷെട്ടിയെന്നാണ് പോലീസ് പറയുന്നത്. തോക്കിന്റെ ലൈസന്‍സ് അങ്കിതിന്റെ അച്ഛന്‍ സീതാരാമഷെട്ടിയുടെ പേരിലാണുള്ളത്. ബേക്കറി ജീവനക്കാരനായിരുന്നു പ്രശാന്ത്.
















