ശ്രീനഗര്‍: കശ്മീരിലെ ദല്‍ഹി പബ്ലിക്ക് സ്‌കൂളിന് ശക്തമായ താക്കീത് നല്‍കി മെഹബൂബ മുഫ്തി സര്‍ക്കാര്‍.
സ്‌കൂളിലെത്തുന്ന മുസ്ലീം മതസ്ഥരായ അധ്യാപികമാര്‍ പര്‍ദ്ദ ധരിച്ചെത്തരുതെന്ന് കശ്മീരിലെ ദല്‍ഹി സ്‌കൂള്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാരിന്റെ താക്കീത്. ‘കശ്മീര്‍ ഫ്രാന്‍സല്ല’ എന്നായിരുന്നു സ്‌കൂളിന് താക്കീത് നല്‍കി സര്‍ക്കാര്‍ വ്യക്തമാക്കിയത്.
ജനങ്ങളുടെ വസ്ത്രങ്ങള്‍ തീരുമാനിക്കുന്നത് ഏതെങ്കിലും സ്ഥാപനമല്ലെന്നും അത് ഒരോരുത്തരുടേയും വ്യക്തിപരമായ കാര്യമാണെന്നും കശ്മീര്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
പര്‍ദ്ദ ധരിച്ചെത്തിയതിനെ തുടര്‍ന്ന് സയന്‍സ് അദ്ധ്യാപികയെ സ്‌കൂളില്‍ നിന്ന് പറഞ്ഞ് വിട്ടതാണ് പ്രക്ഷോഭങ്ങള്‍ ഉയരാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ട്.
















