നാഗ്പൂര്‍: മുന്‍ ബോളിവുഡ് നടി മമതാ കുല്‍ക്കര്‍ണി മയക്കുമരുന്നു മാഫിയയിലെ പ്രധാന കണ്ണിയെന്ന് താനെ പോലീസ്.രണ്ടുമാസം മുന്‍പ് പിടിയിലായ ലഹരി മരുന്ന് മാഫിയയുമായി ഇവര്‍ക്കും ഭര്‍ത്താവ് വിക്കി ഗോസ്വാമിക്കും അടുത്ത ബന്ധമുണെന്ന് താനെ പോലീസ് കമ്മീഷണര്‍ പരംവീര്‍ സിംഗ് വ്യക്തമാക്കി.
അന്താരാഷ്‌ട്ര മയക്കുമരുന്നു സംഘത്തിന്റെ നേതാവ് അബ്ദുള്ളയുമായി മമത കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.ഇവര്‍ക്കെതിരെ പോലീസ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചേക്കും.മൊറാക്കോ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മയക്കുമരുന്നു ശ്യംഖലയിലെ പ്രധാന കണ്ണികളാണ് ഇവരും ഭര്‍ത്താവ് ഗോസ്വാമിയുമെന്ന് പോലീസ് പറഞ്ഞു.
ഈ കേസ്സുമായി ബന്ധപ്പെട്ട് ഇതുവരെ 10 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ബോളിവുഡിലെ മറ്റ് ആര്‍ക്കെങ്കിലും ഇതുമായി ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്്.കുല്‍ക്കര്‍ണിയുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളെപ്പറ്റിയും നിക്ഷേപങ്ങളെപ്പറ്റിയും താനേ പോലീസ് അന്വേഷണമാരംഭിച്ചു്.
കഴിഞ്ഞ ഏപ്രില്‍മാസത്തിലാണ് മയക്കുമരുന്നു നിര്‍മ്മാണത്തിനുള്ള വസ്തുക്കളുമായി വലിയൊരു സംഘത്തെ താനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
















