ബെയ്‌റൂട്ട്: സിറിയയിലെ ആലപ്പോ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ ബോംബാക്രമണത്തിൽ ഒൻപത് പേർ കൊല്ലപ്പെട്ടു. ഐഎസ് സംഘടനയാണ് സ്ഫോടനത്തിനു പിന്നിലെന്നാണ് അറിയാൻ സാധിക്കുന്നത്. ബ്രിട്ടന്‍ ആസ്ഥാനമായുള്ള സിറിയന്‍ മനുഷ്യാവകാശ സംഘടനയാണ് ഇക്കാര്യം പുറത്ത് വിട്ടത്.
വൈകുന്നേരം 6 മണിയോട് അടുത്ത് വിവിധ ഭാഗങ്ങളിൽ സ്ഫോടനങ്ങൾ നടക്കുകയായിരുന്നു. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 2011 മുതല്‍ ആലെപ്പോ നഗരത്തെ കേന്ദ്രീകരിച്ചുണ്ടായിട്ടുള്ള ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം രണ്ടു ലക്ഷത്തിനു മുകളില്‍ വരുമെന്നാണ് കണക്കുകള്‍.
















