ലണ്ടൻ: ബ്രിട്ടനിൽ ലേബർ പാർട്ടിയുടെ എംപി ജോ കോക്സിനെ വെടിവെച്ച് കൊന്നത് അമേരിക്കയിലെ നിയോ നാസി അനുകൂലിയായ തോമസ് മേയറാണെന്ന് റിപ്പോർട്ടുകൾ. സതേൺ പൊവെർട്ടി ലോ സെന്റ്റിനെ ഉദ്ധരിച്ചു കൊണ്ട് ബ്രിട്ടീഷ് മാധ്യമങ്ങളാണ് ഈ വിവരം പുറത്ത് വിട്ടത്.
അമേരിക്കയിലെ ‘നാഷണൽ അലയൻസ്’ എന്ന നിയോ നാസി സംഘടനയുമായി തോമസിന് ദീർഘകാല ബന്ധമുണ്ട്. വെള്ളക്കാരുടെ ദേശീയതയെ ഏറെ അനുകൂലിക്കുന്നയാളാണ് തോമസെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ജൂത സമുദായത്തിനെതിരെ പ്രവർത്തിക്കുന്ന നാഷണൽ അലയൻസ് സംഘടനകളുടെ പുസ്തകങ്ങൾ വായിക്കുന്നതിന് വേണ്ടി മാത്രം ഇയാൾ 41,000 രൂപയാണ് ചെലവാക്കിയതെന്ന് റിപ്പോർട്ടിലുണ്ട്.
വെസ്റ്റ് യോര്‍ക്ഷയറിലെ ബ്രിസ്റ്റാൽ ലൈബ്രറിക്ക് പുറത്ത് വച്ചാണ് തോമസ്, വനിത എപിയായ കോക്സിനു നേരെ നിറയൊഴിച്ചത്. റോഡ് സൈഡില്‍ രക്തത്തില്‍ കുളിച്ചു കിടന്ന ജോ കോക്‌സിനെ അക്രമി ചവിട്ടുകയും തൊഴിക്കുകയും ചെയ്തു. മൂന്ന് വട്ടം വെടിയുണ്ടകൾ തുളച്ച് കയറിയ കോക്സിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുൻപ് തന്നെ കൊല്ലപ്പെടുകയായിരുന്നു.
വടക്കന്‍ ഇംഗ്ലണ്ടിലെ യോര്‍ക്ഷയറിലെ ബാറ്റ്‌ലി ആന്‍ഡ് സ്‌പെന്‍ മണ്ഡലത്തില്‍നിന്നുള്ള പ്രതിപക്ഷ ലേബര്‍പാര്‍ട്ടി എംപിയാണു 41കാരിയായ ജോ കോക്‌സ്. കേംബ്രിഡ്ജില്‍നിന്ന് ബിരുദം നേടിയശേഷമാണു രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങിയത്. കഴിഞ്ഞവര്‍ഷമാണ് എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്.
















