കെയ്റോ: ഈജിപ്തിൽ കഴിഞ്ഞ മാസം തകർന്ന വീണ വിമാനത്തിന്റെ അവശിഷ്ടങ്ങൾ മെഡിറ്ററേനിയൻ കടലിൽ നിന്നും കണ്ടെത്തി. 66 പേരുമായി പറന്നുയർന്ന എയർബസ് എ 320 വിമാനം മെഡിറ്ററേനിയൻ കടലിൽനു മുകളിൽ വച്ച് തകർന്നു വീഴുകയായിരുന്നു.
വിമാനം കടലിൽ പതിച്ച് ഒരു മാസം കഴിഞ്ഞിട്ടും തകർച്ചയുടെ കാരണം എന്തെന്നറിയാൻ സാധിച്ചിട്ടില്ല. ഈജിപ്തിനു പുറമെ ഗ്രീസ്, ഫ്രാൻസ് അമേരിക്ക തുടങ്ങിയ രാജ്യങ്ങളുടെ കപ്പലുകളും വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കായി തെരച്ചിൽ നടത്തുന്നുണ്ട്.
എന്നാൽ സാങ്കേതിക തകരാറിനപ്പുറം ഭീകരാക്രമണത്തെ തുടർന്നാണ് വിമാനം തകർന്നതെന്ന് ഈജിപ്തിലെ സിവിൽ വ്യോമയാന മന്ത്രി പറഞ്ഞു. വിമാനത്തിന്റെ കോക് പിറ്റും വോയിസ് റെക്കോർഡും , ബ്ലാക് ബോക്സും കണ്ടെത്താൻ കഴിയാത്തതാണ് അന്വേഷണ സംഘത്തെ ഏറെ ആശങ്കയിലാക്കുന്നത്.
















