Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുതിയ നയം: വിമാനയാത്രക്കൂലി കുറയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2016, 11:41 pm IST
in India

ന്യൂദല്‍ഹി: സാധാരണക്കാര്‍ക്കും വിമാനയാത്ര സാധ്യമാക്കി കേന്ദ്രം വിമാനയാത്രക്കൂലി കുറയ്‌ക്കുന്ന പുതിയ വ്യോമയാന നയം അംഗീകരിച്ചു. അരമണിക്കൂര്‍ ദൂരമുള്ള യാത്രയ്‌ക്ക് 1,200 രൂപയും ഒരു മണിക്കൂര്‍ യാത്രയ്‌ക്ക് 2,500 രൂപയും മാത്രം പരമാവധി തുക നിശ്ചയിയ്‌ക്കുന്നതാണ് പുതിയ നയം. ആഭ്യന്തര വിമാന സര്‍വ്വീസില്‍ വന്‍ കുതിച്ചു ചാട്ടം ലക്ഷ്യമിടുന്ന നയം എയര്‍കേരള അടക്കമുള്ള പുതിയ വിമാന സര്‍വ്വീസുകള്‍ക്കും അനുകൂലമാണ്.

ആഭ്യന്തരവിമാന സര്‍വ്വീസ് മേഖലയില്‍ യാത്രക്കാരുടെ എണ്ണം 2022 ല്‍ 30 കോടിയും 2027 ല്‍ 50 കോടിയുമാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. അന്താരാഷ്‌ട്ര യാത്രക്കാരുടെ എണ്ണം 2027 ഓടെ 20 കോടിയായി ഉയര്‍ത്താനും പുതിയ വ്യോമയാന നയം ലക്ഷ്യമിടുന്നു. ആഭ്യന്തര ടിക്കറ്റുകള്‍ക്ക് ഈടാക്കുന്ന രണ്ടു ശതമാനം സെസ് ഉപേക്ഷിക്കാനുള്ള തീരുമാനം വഴി യാത്രച്ചെലവു നിരക്കില്‍ കുറവുണ്ടാകും.

വിമാനങ്ങള്‍ റദ്ദുചെയ്യുന്ന വിവരം 24 മണിക്കൂര്‍ മുമ്പ് അറിയിച്ചില്ലെങ്കില്‍ ഓരോ യാത്രക്കാര്‍ക്കും പതിനായിരം രൂപയിലധികം നഷ്ടപരിഹാരമായി നല്‍കേണ്ടിവരും. റദ്ദുചെയ്ത ടിക്കറ്റുകളുടെ തുക പരമാവധി 15 ദിവസത്തിനകം യാത്രക്കാര്‍ക്ക് മടക്കി നല്‍കണം. പരിധിയിലേറെ ബുക്കിങ് ഉള്ളതു മൂലം യാത്രക്കാര്‍ക്ക് ബോര്‍ഡിങ് നിഷേധിക്കപ്പെട്ടാല്‍ 20,000 രൂപ വരെ നഷ്ടപരിഹാരം നല്‍കേണ്ടിവരും.

യാത്രക്കാര്‍ക്ക് സൗജന്യമായി കൊണ്ടുപോകാന്‍ സാധിക്കുന്ന 15 കിലോയ്‌ക്ക് പുറമേയുള്ള ഓരോ കിലോയ്‌ക്കും 100 രൂപ വരെ മാത്രമേ ഈടാക്കാവൂ. അംഗപരിമിതരായ യാത്രക്കാര്‍ക്ക് വിമാനക്കമ്പനികള്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. വിമാനയാത്രയുമായി ബന്ധപ്പെട്ട പരാതികള്‍ക്കും അന്വേഷണങ്ങള്‍ക്കുമായി ഡിജിസിഎ ഏകജാലക സംവിധാനം ഏര്‍പ്പെടുത്തുമെന്നും പുതിയ നയത്തിലുണ്ട്.

കേരള സര്‍ക്കാരിന്റെ പദ്ധതിയായ എയര്‍കേരളയ്‌ക്ക് പുതിയ വ്യോമയാന നയം പ്രയോജനകരമാകും. അന്താരാഷ്‌ട്ര സര്‍വ്വീസുകള്‍ നടത്തുന്നതിന് ലൈസന്‍സ് ലഭിക്കാന്‍ അഞ്ചുവര്‍ഷം ആഭ്യന്തര സര്‍വ്വീസ് നടത്തിയുള്ള പ്രവര്‍ത്തന പരിചയം വേണമെന്ന മുന്‍ നിബന്ധന കേന്ദ്രസര്‍ക്കാര്‍ വേണ്ടെന്നു വെച്ചതോടെയാണിത്. എന്നാല്‍ കുറഞ്ഞത് 20 വിമാനങ്ങള്‍ വേണമെന്ന നിബന്ധന നിലനിര്‍ത്തി. പുതിയ വിമാന സര്‍വ്വീസുകളായ എയര്‍ ഏഷ്യയ്‌ക്കും എയര്‍ വിസ്താരയ്‌ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.

രാജ്യത്തിന്റെ വ്യോമയാന മേഖലയുടെ മുഖച്ഛായ മാറ്റുന്നതാണ് പുതിയ നയമെന്ന് വ്യോമയാന മന്ത്രി അശോക് ഗജപതിരാജു പറഞ്ഞു. 2022ഓടെ ലോകത്തിലെ മൂന്നാമത്തെ വലിയ വ്യോമയാന മേഖലയായി ഭാരതം മാറുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പുതിയ വ്യോമയാന നയം പ്രഖ്യാപിച്ചതിന് പിന്നാലെ ജെറ്റ് എയര്‍വേയ്‌സ്, സ്‌പൈസ് ജെറ്റ് എന്നിവയുടെ ഓഹരികളില്‍ അഞ്ചു ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാറിലെത്തിയ സംഘം കാല്‍നടയാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ചു: ഒരാള്‍ ഗുരുതരാവസ്ഥയില്‍

Kerala

സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാട്: വീണ ടി ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കള്‍ ഈയാഴ്ച കണ്ടുകെട്ടാന്‍ സാധ്യത

Kerala

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

Kerala

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

Kerala

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

പുതിയ വാര്‍ത്തകള്‍

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.