ന്യൂദൽഹി: അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഹെലികോപ്റ്റർ അഴിമതിക്കേസിലെ ഇടനിലക്കാരൻ ക്രിസ്ത്യൻ മൈക്കൽ ജെയിംസ്, മറ്റ് രണ്ട് പേർക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം തയ്യാറാക്കി.
ഏറെ വിവാദം സൃഷ്ടിച്ച അഗസ്റ്റ വെസ്റ്റ്‌ലാൻഡ് അഴിമതിക്കേസിലെ പ്രധാന ഇടനിലക്കാരനാണ് ക്രിസ്ത്യൻ മൈക്കൽ. സിബിഐക്കും എൻഫോഴ്സ് ഡിപ്പാർട്ട്മെന്റിനും പുറമെ ഇറ്റാലിയൻ കോടതിയും ഇയാളെ മുഖ്യ ഇടനിലക്കാരനായി കണ്ടെത്തിയിരുന്നു. വിവാദ ഹെലികോപ്ടർ അഴിമതിക്ക് കൂട്ടു നിൽക്കാൻ ഭാരതത്തിലെ വിവിധ നേതാക്കൾക്കും മറ്റ് ഉദ്യോഗസ്ഥർക്കും ഇയാൾ വഴിയാണ് കോഴപ്പണം നൽകിയതെന്ന് അന്വേഷണ സംഘത്തിന് തെളിവുകൾ ലഭിക്കുകയും ചെയ്തു.
നേരത്തെ പ്രഥമ ദൃഷ്ടിയാൽ മുൻ വ്യോമസേന മേധാവി എസ്‌പി ത്യാഗി അടക്കം 21 പേർ അഴിമതിയിൽ പങ്കാളികളെന്ന് ആരോപിച്ച് എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റ് ഇവർക്കെതിരെ കേസ് റജിസ്ട്രർ ചെയ്തിരുന്നു.
















