Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഇവിടുത്തെ മുസ്ലിങ്ങള്‍ ഇതൊന്നും കാണാതെ പോകരുത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2016, 08:59 pm IST
inVicharam

വിശുദ്ധ റംസാന്‍ മാസമാണിത്. ഭാരതത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്താണെന്ന് ഈ പുണ്യമാസത്തില്‍ ചര്‍ച്ചചെയ്യപ്പെടേണ്ടത് അത്യന്താപേക്ഷിതമാണ്.

ഭാരതത്തിനും യൂറോപ്പിനും റഷ്യയ്‌ക്കും ഇടയില്‍ ഇറാനും അഫ്ഗാനിസ്ഥാനും അല്ലാതെ മറ്റ് അഞ്ച് മുസ്ലിം സ്ഥാനുകള്‍ ഉണ്ട്-കസാക്കിസ്ഥാന്‍, താജികിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍. ഇവയെല്ലാം പാക്കിസ്ഥാനുമായും ചൈനയുമായും അതിര്‍ത്തി പങ്കുവെക്കുന്നു.

ഭാരതത്തിന്റെ അയല്‍പക്കത്തുള്ള മേല്‍പ്പറഞ്ഞ മുസ്ലിം രാഷ്‌ട്രങ്ങളിലെല്ലാമായി ചുരുങ്ങിയ നാളുകള്‍കൊണ്ട് ബന്ധം സ്ഥാപിക്കുന്നതിനും ഭാരതത്തിനു കഴിഞ്ഞിരിക്കുന്നു.

ഇറാനുമായി മുടങ്ങിക്കിടന്ന ചാബ്ബര്‍ തുറമുഖ പദ്ധതിക്ക് മുതല്‍ മുടക്കാന്‍ 2015 മെയ് മാസം ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.

മാത്രമല്ല, ഉപരോധം ഏര്‍പ്പെടുത്തി വരുതിയിലല്ലാത്ത മുസ്ലിം രാഷ്‌ട്രങ്ങളെ കൊന്നൊടുക്കുന്ന പാശ്ചാത്യകൂട്ടുകെട്ടിനു ചുട്ടമറുപടി കൊടുത്തുകൊണ്ട് ഭാരതം ചങ്കൂറ്റത്തോടെ ഇന്ത്യന്‍ രൂപയില്‍ വിനിമയം നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. ഇത് മണത്തറിഞ്ഞ അമേരിക്ക കരാര്‍ റദ്ദാക്കാന്‍ ഭാരതത്തോടാവശ്യപ്പെട്ടു. ഇറാന്‍ വിലക്കപ്പെട്ട രാജ്യമാണെന്നും അതിന്റെ തിക്തഫലം ഭാരതം അനുഭവിക്കേണ്ടിവരുമെന്നും ഭീഷണി മുഴക്കിയെങ്കിലും രാജ്യംകണ്ട ഏറ്റവും ധീരനായ പ്രധാനമന്ത്രി നരേന്ദ്രമോദി ചങ്കൂറ്റത്തോടെ അമേരിക്കയുടെ വാറോല തള്ളിക്കളഞ്ഞ് ശക്തമായ നിലപാടെടുത്തു.

ഇറാനുമായി വലിയ സൗഹൃദത്തിലാണ് ഭാരതം. അഫ്ഗാനിസ്ഥാന്‍. ഭീകരവാദംകൊണ്ടും അയല്‍പക്കത്തെ പാക്കിസ്ഥാന്റെ പീഡനംകൊണ്ടും സ്വന്തം മക്കളെ ആയിരക്കണക്കിന് ബോംബിനിരയായികൊണ്ടിരിക്കുന്നവര്‍. പരിശുദ്ധ റംസാനില്‍പോലും പള്ളികളില്‍ സ്വസ്ഥമായി പ്രാര്‍ത്ഥ നടത്താന്‍ കഴിയാതെയും ഒരല്ലി ഈന്തപഴത്തിന്റെ പോലും മധുരംനുകര്‍ന്ന് നോമ്പുതുറക്കാന്‍ കഴിയാത്ത പട്ടിണിപ്പാവങ്ങളുടെ നാട്. ഇപ്പോഴും നാട്ടിലെ വിഭവങ്ങള്‍ ഒന്നായി കൊള്ളയടിച്ചുകൊണ്ടുപോവുകയാണ്.

അതിന് ഒത്താശ നില്‍ക്കുന്ന പാവസര്‍ക്കാരുകളും. എതിര്‍ത്താല്‍ സായിപ്പ് നിമിഷങ്ങള്‍ക്കകം കസേര തെറിപ്പിക്കും. ഉപരോധവും ഏര്‍പ്പെടുത്തും. ഇതാണവരുടെ സ്ഥിതി. അവിടേക്ക് ഭാരത പ്രധാനമന്ത്രി സധൈര്യം കടന്നുചെന്നു. വിശാലമായ സഹായഹസ്തവുമായി.

അഫ്ഗാനിസ്ഥാനുമായി പാക്കിസ്ഥാന്‍ അതിര്‍ത്തിപങ്കിടുന്ന വലിയ പ്രദേശമായ ബലോചിസ്ഥാന്‍. പാക് സൈനികരുടെ ക്രൂരതയ്‌ക്ക് ഇരയാകുന്നവര്‍. കൂട്ടബലാത്സംഗവും കൊല, തീവപ്പ്, തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊന്ന് മൃതദേഹം വികൃതമാക്കി തിരികെ കൊടുക്കുക.

ഇതൊക്കെ പാക് സൈനികരുടെ സ്വന്തം ജനതയോടുള്ള വിനോദമാണ്.

ബാലോച് പ്രവിശ്യയില്‍വരുന്ന ഗ്വാദ്ദര്‍ ചൈനക്ക് തുറമുഖം പണിയാന്‍ പാക്കിസ്ഥാന്‍ വിട്ടുകൊടുത്തതിലെ രാഷ്‌ട്രീയ നീക്കം നാം ചര്‍ച്ചചെയ്യേണ്ടതുണ്ട്. രണ്ടു തുറമുഖങ്ങളാണ് ഗ്വാദ്ദര്‍, ചാബ്ബര്‍. രണ്ടിന്റേയും ഉദ്ദേശ്യം രണ്ട്. ഗ്വാദ്ദര്‍ മുസ്ലിങ്ങളെ കൊന്നുതള്ളാന്‍ പാക്കിസ്ഥാനുമായി ചേര്‍ന്ന് ചൈന കൊണ്ടുവന്നതും. ഭാരതം ചാബ്ബര്‍ തുറമുഖത്തിന് സഹായം നല്‍കിയത് അമേരിക്ക ഉപരോധംകൊണ്ട് കഴുത്തുഞെരിച്ച് കൊന്നുകൊണ്ടിരിക്കുന്ന ലോകത്തിലെ അഞ്ചാമത്തെ എണ്ണ രാജ്യമായ ഇറാനെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറ്റി വലിയ വ്യാപാരബന്ധം സ്ഥാപിക്കാനും.

ഭാരതം ലോകരാജ്യങ്ങളുടെ നെറുകയില്‍ ഒന്നാമതായിക്കൊണ്ടിരിക്കുകയാണ്. അതില്‍ ഓരോ ഭാരതീയനും അഭിമാനമാണ്.

ഇസ്ലാമിന്റെ ജന്മഗൃഹത്തില്‍നിന്നും നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ച ആദ്യത്തെ പരമോന്നത പുരസ്‌കാരം കിങ്ങ് അബ്ദുല്‍ അസീസ് അവാര്‍ഡ് സല്‍മാന്‍ രാജാവ് കഴിഞ്ഞ മാസം നല്‍കി. ദക്ഷിണേഷ്യയുടെ സമാധാനത്തിനും സുസ്ഥിരതയ്‌ക്കും വേണ്ടിയുള്ള പ്രയത്‌നത്തിനാണ് ഇതൊക്കെ അദ്ദേഹം ചെയ്യുന്നത്. മുസ്ലിം സമുദായത്തോടുള്ള സ്‌നേഹവും ആദരവുംകൊണ്ട് കൂടിയാണിത്. അല്ലാതെ ചിലര്‍ പ്രചരിപ്പിക്കുന്ന അസഹിഷ്ണുതയുടെ മാര്‍ഗമല്ല. കേവലം ഒരു തെരഞ്ഞെടുപ്പില്‍ വോട്ടുനേടാന്‍ വേണ്ടിയുമല്ല എന്ന് തെളിയിച്ചു കഴിഞ്ഞു. കഴിഞ്ഞ 10 വര്‍ഷക്കാലം അധികാരത്തിലിരുന്ന കോണ്‍ഗ്രസിന്റെ മുട്ടുകാല്‍ വിറച്ച സംഭവങ്ങളായിരുന്നു മേല്‍ വിവരിച്ചതൊക്കെ.

അഫ്ഗാന്റെ പരമോന്നത ബഹുമതിയായ അമീര്‍ അമാനുള്ള ഖാന്‍ പുരസ്‌കാരം നമ്മുടെ പ്രധാനമന്ത്രിക്ക് ലഭിച്ചത് ഭാരതം അഫ്ഗാന്റെ സൗഹൃദ ഡാം നിര്‍മിച്ചതിനാണ്. ഭീകരവാദികളുടെ നിരന്തര അക്രമവും ഭീഷണിയുംമൂലം നിര്‍ത്തിവച്ച ഹെരാത് ഡാമിന്റെ നിര്‍മാണം മോദി അധികാരമേറ്റതിനുശേഷം പൂര്‍ത്തീകരിച്ചു. 17000 കോടി രൂപ മുടക്കി ഭാരതം നിര്‍മിച്ച ഡാം അയല്‍രാജ്യങ്ങളുമായുള്ള ബന്ധം അരക്കിട്ട് ഉറപ്പിക്കുകയാണ്. നിങ്ങളുടെ സ്വപ്‌നം ഞങ്ങളുടെ കടമയാണെന്ന് മോദി അഫ്ഗാനില്‍ പ്രസ്താവിച്ചു.

ഭാരതത്തിന്റെ അതിര്‍ത്തി രാജ്യങ്ങള്‍ റംസാന്‍ കാലയളവില്‍ പ്രാര്‍ത്ഥനയോടെയാണ് നരേന്ദ്രമോദിയെ സ്‌നേഹിക്കുന്നത്. ഈ കൂട്ടായ്‌മയില്‍ നിശ്ചയമായും അവരുടെ നാടുകളെ, രാജ്യാന്തര ഭീകരവാദംകൊണ്ട് നിലംപരിശായ നാടിനെ കരകയറ്റാനും സമാധാനപരമായി ഭാവിജീവിതത്തിനാവശ്യമായ ബുദ്ധിയും ശക്തിയും ഭാരതം പങ്കുവെക്കുമെന്നും അവര്‍ക്ക് വിശ്വാസമുണ്ട്. ഇപ്പോള്‍ തന്നെ വിശാലമായ ധാരാളം വ്യാപാര വാണിജ്യബന്ധങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.

ഇതൊക്കെ കണ്ട് പല്ലിറുമ്മുന്ന അമേരിക്കയെയും ചൈനയെയും പുല്ലുവിലപോലും കല്‍പ്പിക്കാതെ തന്നെയാണ് നാം മുന്നോട്ട് പോകുന്നത്. എന്നിലിവിടെയോ? അധികാരത്തിന്റെ മധുരം മറ്റാര്‍ക്കും നുകരാന്‍ അനുവദിക്കാതെ ജാതിയും മതവും പറഞ്ഞ് മനുഷ്യരെ തമ്മില്‍ വേര്‍തിരിച്ച് സ്ഥാനങ്ങള്‍ ഉറപ്പിക്കാന്‍ നാണംകെട്ട പ്രസ്താവനകളുമായി ഓടിനടക്കുന്നവരെ ഇനിയും നാം തിരിച്ചറിയേണ്ടതായിട്ടുണ്ട്.

എന്തിനും ഏതിനും ബിജെപിയെയും ഭാരത പ്രധാനമന്ത്രിയെയും എതിര്‍ക്കുക എന്നത് ചിലരുടെ ജന്മവാസനയാണ്. എന്താണിവിടെ സംഭവിക്കുന്നതെന്ന് സ്വതന്ത്രമായി വിലയിരുത്തല്‍ നടത്തുക. ഈ റംസാന്‍ നമ്മുടെ മനസ്സുകളില്‍ സഹിഷ്ണുതയുടെ പുതിയ പ്രകാശം പരത്തട്ടെ.

യാഥാര്‍ത്ഥ്യങ്ങള്‍ അറിയാന്‍ ദൃഢമായ നിലപാടുകള്‍ എടുക്കാനും നമുക്ക് കഴിയണം. നാം മറ്റാരുടെയും ചങ്ങലക്കൂട്ടിലല്ല.

ചിലര്‍ നമ്മെ ചാട്ടവാറിനടിച്ച് കന്നുക്കൂട്ടത്തെപ്പോലെ കൂടെക്കൊണ്ട് നടക്കുകയാണ്. ആരെയോ കാട്ടി ഭയപ്പെടുത്തി നമ്മളെ പൊതുസമൂഹത്തില്‍ നിന്നും അകറ്റുകയാണ്. ഇറാനും അഫ്ഗാനും നമുക്ക് പാഠമാകണം. ഇനിയും അടുക്കാനും സൗഹാര്‍ദ്ദത്തിലാവാനുമുള്ള മനസ്സ് ഉണ്ടാവണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊച്ചി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍
Kerala

കൊച്ചി – പശ്ചിമേഷ്യന്‍ ചരക്ക് കപ്പല്‍ സര്‍വീസ് തുടങ്ങി

ബാഡ്മിന്റണ്‍ മത്സരത്തിനിടെ ഭാരത താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി
Sports

ഏഷ്യന്‍ ഗെയിംസ് 2026: ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ജപ്പാനെ തകര്‍ത്ത് ഭാരതം സെമിയില്‍

Hockey

ഏഷ്യന്‍ ഗെയിംസ് : ഹോക്കിയില്‍ ശ്രീലങ്കയെ തകര്‍ത്ത് ഭാരതം

Cricket

ക്രിക്കറ്റില്‍ ഭാരതം രക്ഷപ്പെട്ടു, ജപ്പാനെതിരേ രണ്ട് റണ്‍സ് ജയം

Cricket

ഭാരതം-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടീമുകള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും

പുതിയ വാര്‍ത്തകള്‍

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.