Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇത് അസഹിഷ്ണുതയുടെ സെമിത്തേരിയാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2016, 08:46 pm IST
in Vicharam

പ്രമുഖ നടി പ്രിയങ്ക ചോപ്രയുടെ മുത്തശ്ശി മേരിജോണ്‍ അഖൗരിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ കോട്ടയം, കുമരകം സെന്റ്‌ജോണ്‍സ് പള്ളി അനുമതി നിഷേധിച്ചത് വിവാദങ്ങള്‍ക്ക് ഇടയായി. അന്യമതസ്ഥനെ വിവാഹം കഴിച്ചതിനാല്‍ സ്വാഭാവികമായും മതത്തില്‍ നിന്ന് പുറത്താകുമെന്ന സഭാനിയമത്തിന്റെ അടിസ്ഥാനത്തില്‍ മേരിജോണ്‍ ക്രിസ്ത്യാനി അല്ലാതായതിനാല്‍ പള്ളി സെമിത്തേരിയില്‍ അടക്കം നിഷിദ്ധമാണെന്ന് തോമസ് പ്രഥമന്‍ ബാവ തീരുമാനിച്ചു. ക്രിസ്ത്യന്‍ മതനേതൃത്വം തോമസ് പ്രഥമന്‍ ബാവയുടെ നിലപാടില്‍ ഉറച്ചുനിന്ന് ഈ പുത്തന്‍ മതേതര ചിന്തകള്‍ക്ക് പിന്തുണ നല്‍കി.

ജൂതപൗരോഹിത്വത്തിന്റെ ഭീകരതക്കെതിരെ പട നയിച്ച ജീസസ് ക്രൈസ്റ്റിന്റെ പിന്‍തലമുറ പിന്‍തുടര്‍ന്നുവരുന്ന പൗരോഹിത്യ നിയമങ്ങളുടെ പ്രതിഫലനമാണ് ഈ സംഭവം. മതം നിശ്ചയിക്കുന്ന ഭരണഘടനയും ജനാധിപത്യരാജ്യത്തെ പൗരന്‍ നിര്‍മ്മിച്ച ഭരണഘടനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ നമുക്കിവിടെ കാണാം. മതനേതൃത്വം രാജാക്കന്മാരുടെ ജീവിതം പിന്‍തുടരുന്നു. അവര്‍ സൃഷ്ടിക്കുന്ന സാമന്തന്‍മാരും നാട്ടുരാജാക്കന്മാരും പ്രഭുക്കന്മാര്‍ പ്രമാണിമാരും വഴി സഭമതരാജ്യം ഭരിക്കുന്നു.

അരമനകളിലെ പിതാക്കന്മാര്‍ നയിക്കുന്ന ജീവിതം അല്‍മായക്കാരന്റെ വികാരങ്ങള്‍ മനസ്സിലാക്കുന്ന രീതിയിലല്ല. ഒരു പുത്തന്‍ ഫ്യൂഡല്‍ സംവിധാനം നമ്മുടെ സ്വയംഭരണ രാജ്യത്ത് സഭ സമാന്തരമായി നിലനിര്‍ത്തുന്നു.

ദളിത് ക്രിസ്ത്യാനിയ്‌ക്ക് സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുന്നതിനുവേണ്ടി മുറവിളികൂട്ടുന്ന സഭ അവന്റെ ഭൗതികശരീരം അടക്കം ചെയ്യാന്‍ സെമിത്തേരിയില്‍ പ്രത്യേകം ഇടം മാറ്റിവെച്ച് മാര്‍ഗംകൂടലിന് സംവരണം നല്‍കുന്നു. മറ്റുമതങ്ങളെല്ലാം തെറ്റാണെന്നും മനുഷ്യന്റെ മോചനം ഇടയമാര്‍ഗമാണെന്ന് ഉദ്‌ഘോഷിച്ച സഭ മതം മാറുന്നവന്റെ മനസ്സിലെ വികാരങ്ങളെ ഉള്‍ക്കൊള്ളാന്‍ തയ്യാറാകുന്നില്ല. തെമ്മാടിക്കുഴികള്‍ പോലും ഇല്ലാതായ ആധുനിക സെമിത്തേരികള്‍ നല്‍കുന്ന സന്ദേശം വളരെ വ്യക്തമാണ്. ജനനം മുതല്‍ മരണം വരെ മതനേതൃത്വം (സഭ) നല്‍കുന്ന ഉഗ്രശാസനകള്‍ക്കനുസരിച്ച് ജീവിതം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ സ്വര്‍ഗരാജ്യത്തിന്റെ വാതിലുകള്‍ അല്‍മായന്റെ മുന്നില്‍ തുറക്കൂ എന്നതാണ് ആ സന്ദേശം.

ഒരു ബഹുമതരാജ്യമായ ഭാരതത്തില്‍ വിവിധ തട്ടുകളില്‍ ജനങ്ങള്‍ ഒരുമിച്ച് താമസിക്കുമ്പോള്‍ ചില വിശ്വാസങ്ങള്‍ കൊടുക്കല്‍ വാങ്ങലുകള്‍ക്ക് വിധേയമാകുന്നു. ക്ഷേത്രങ്ങളിലും പള്ളികളിലും പോകുന്ന ഒരേ വിശ്വാസികളെ നമുക്കിവിടെ കാണാം. ശബരിമല കയറുന്ന ക്രിസ്ത്യാനിയും മുസ്ലിമും നമ്മുടെ നാട്ടിലുണ്ട്. ഏകദൈവാരാധന എന്ന സങ്കുചിത മതചിന്തയില്‍ നിന്ന് ബഹുദൈവാരാധന എന്ന മതവിശാലതയിലേക്ക് വളരെ വേഗത്തില്‍ മനുഷ്യന്‍ സഞ്ചരിക്കുന്നു. ഇവിടെയാണ് ഹിന്ദുസംസ്‌കാരം സെമിറ്റിക് മതചിന്തയില്‍ നിന്ന് ഉയര്‍ന്നുനില്‍ക്കുന്നത്. വിശ്വാസം വ്യക്തിയുടെ സ്വകാര്യതയാണ്. അവനിഷ്ടമുള്ളതില്‍ വിശ്വസിക്കാം. മുഹമ്മദും ക്രിസ്തുവും ബുദ്ധനും ജൈനനും ശങ്കരനും അവന്റെ മുന്നില്‍ ദൈവപുത്രന്മാരാണ്. പൗരോഹിത്യം നിശ്ചയിക്കുന്ന വിശ്വാസത്തിന്റെ മാര്‍ഗരേഖ അനുസരിച്ചല്ല ഇവിടെ അവന്‍ ജീവിക്കുന്നത്.

”സര്‍ട്ടിഫിക്കറ്റിലെ ഹിന്ദു എന്ന ചാപ്പകുത്തലിലൂടെ” ഇത്രയും വലിയ സ്വാതന്ത്ര്യം നമുക്ക് ലഭിക്കുന്നു എന്ന ആശ്വാസത്തിലേക്ക് തിരക്കഥാകൃത്ത് രഞ്ജിത്തിന് എത്താന്‍ സാധിച്ചത് അതിനാലാണ്. ഹിന്ദു എന്ന ചാപ്പകുത്തലിലൂടെ നമുക്ക് ലഭിച്ച സ്വാതന്ത്ര്യം ചെറുതല്ല. ഇഷ്ടമുള്ളത് ചിന്തിയ്‌ക്കാനും ഇഷ്ടമുള്ളത് വിശ്വസിക്കാനും ഇഷ്ടമുള്ളതിനെ ആരാധിക്കാനും ഇവിടെ സ്വാതന്ത്ര്യമുണ്ട്. വ്യക്തിയുടെ ചിന്താസ്വാതന്ത്ര്യത്തിന് അതിരുകളിടുന്ന സെമിറ്റിക് മതബോധമല്ല ഹിന്ദു എന്ന സംസ്‌കാരം നമുക്ക് നല്‍കുന്നത്. അസഹിഷ്ണുതയുടെ വക്താക്കളായി മാറുന്ന സഭാനേതൃത്വം കല്‍പ്പിക്കുന്ന ഉഗ്രശാസന അനുസരിച്ച് മാത്രമേ ഈശ്വരസാധന പാടുള്ളൂ എന്ന് ഇവിടെയാരും പറയുന്നില്ല.

ഈ അസഹിഷ്ണുതയ്‌ക്കെതിരെ ശബ്ദമുയര്‍ത്താന്‍, അല്‍മായക്കാരന്റെ വ്യക്തിസ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളാന്‍, സഭയുടെ ഈ മനുഷ്യാവകാശലംഘനത്തിനെതിരെ ശബ്ദമുയര്‍ത്താന്‍, ആരും തയ്യാറാകുന്നില്ല. സ്വയംപ്രഖ്യാപിത സ്വാതന്ത്ര്യവാദികളും അസഹിഷ്ണുതയ്‌ക്കെതിരെ പുത്തന്‍ സമരമാര്‍ഗങ്ങള്‍ ആവിഷ്‌കരിച്ച വിപ്ലവകാരികളും ഇപ്പോള്‍ മൗനത്തിലാണ്. ഉത്തരഭാരതത്തിലെ ആള്‍കൂട്ടം നടത്തുന്ന വിവരമില്ലായ്‌മകള്‍ മതത്തിന്റെ പേരില്‍ കെട്ടിയേല്‍പ്പിയ്‌ക്കുന്ന മാധ്യമലോകം ഇവിടെ സഭനടത്തുന്ന മനുഷ്യത്വവിരുദ്ധ നിലപാടുകള്‍ക്ക് മുന്നില്‍ മൗനം പാലിക്കുന്നു.

കോണ്‍ഗ്രസ് നേതാവും സ്വാതന്ത്ര്യസമരപ്പോരാളിമായ മേരി ജോണിന്റെ ശിരസ്സില്‍ വീണ മാമോദീസാ വെള്ളം അവരുടെ സ്വാതന്ത്ര്യത്തെ, അവകാശങ്ങളെ, സ്വപ്‌നങ്ങളെ ഹനിക്കുന്നതായി മാറിയെങ്കില്‍ നാം ചിലത് തിരിച്ചറിയണം.

രഞ്ജിത്തിന്റ ഭാഷയില്‍ ‘ഹിന്ദു എന്ന ചാപ്പകുത്തല്‍’ നമുക്ക് തികച്ചും ഒരു ആശ്വാസമാണ്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

Kerala

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

Kerala

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

Kerala

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

പുതിയ വാര്‍ത്തകള്‍

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.