ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സി.ആര്‍.പി.എഫ് ക്യാംപിനുനേരെ ഭീകരാക്രമണം. ഉദംപൂര്‍ ജില്ലയില്‍ ജമ്മു–ശ്രീനഗര്‍ ദേശീയ പാതയ്‌ക്കു സമീപമുള്ള ക്യാംപിലാണ് ആക്രമണമുണ്ടായത്. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. മൂന്നു സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് പരുക്കേറ്റു.
സ്ഥലത്ത് ശക്തമായ ഏറ്റുമുട്ടല്‍ തുടരുകയാണ്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചുവെന്ന് ഉദംപൂര്‍ പോലീസ് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. സിആര്‍പിഎഫ് പോലീസ് സംയുക്ത സേന ഒരു ബസ് പരിശോധിക്കുമ്പോഴാണ് ഭീകരര്‍ വെടിയുതിര്‍ത്തത്.
ജമ്മു കശ്മീരില്‍ 24 മണിക്കൂറിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. ഞായറാഴ്ച വടക്കന്‍ കശ്മീരിലെ കുല്‍ഗാം ജില്ലയിലുണ്ടായ ഭീകരാക്രമണത്തില്‍ ആറ് പോലീസുകാര്‍ക്ക് പരുക്കേറ്റിരുന്നു.
















