സിയറോ: ഫ്ലോറിഡയിലെ നിശാക്ലബ്ബിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ഐഎസിന്റെ അമാഖ് ഏജൻസിയാാണ് ഭീകര സംഘടനയുടെ പങ്ക് വ്യക്തമാക്കിയത്.
ഫ്ലോറിഡയിലെ ഒർലൻഡോയിലെ നിശാക്ലബിൽ നിരവധി പേരെ കൊന്നു തള്ളുകയും അനേകം പേർക്ക് പരിക്ക് ഏൽപ്പിക്കുകയും ചെയ്തത് തങ്ങളുടെ ജിഹാദ് പോരാളിയാണെന്ന് അമാഖ് ഏജൻസി അറിയിച്ചു.
9/11നുശേഷം അമേരിക്ക കണ്ട ഏറ്റവും വലിയ ഭീകരാക്രമണമാണിതെന്ന് പ്രസിഡന്റ് ഒബാമ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കൊപ്പം താനും വേദന പങ്കിടുന്നുവെന്ന് അദ്ദേഹം കുട്ടിച്ചേർത്തു.
പള്‍സ് ഓര്‍ലാന്‍ഡോ എന്ന ഡാന്‍സ് ബാര്‍ ഉള്‍പ്പെടുന്ന സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബ്ബിലാണ് അക്രമം അരങ്ങേറിയത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയ്‌ക്കായിരുന്നു വെടിവെയ്‌പ്പ് നടന്നത്.
















