Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപി ദേശീയ യോഗത്തില്‍ സിപിഎം അക്രമത്തിന് വിമര്‍ശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2016, 11:56 pm IST
in India

ഉത്തര്‍പ്രദേശിലെ അലഹബാദില്‍ ഇന്നലെ ആരംഭിച്ച ബിജെപി ദേശീയ നിര്‍വാഹക സമിതിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദീപം ജ്വലിപ്പിക്കുന്നു. മുതിര്‍ന്ന നേതാവ് എല്‍. കെ. അദ്വാനി, പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷാ, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി സമീപം.

അലഹബാദ്: ബിജെപി ദേശീയ നിര്‍വാഹക സമിതിയോഗത്തില്‍ കേരളത്തിലെ സിപിഎം അക്രമത്തിനു വിമര്‍ശം. അദ്ധ്യക്ഷന്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ച വിഷയം രാഷ്‌ട്രീയ പ്രമേയത്തിലും മുഖ്യചര്‍ച്ചാ വിഷയമായി. പാര്‍ട്ടി ഒന്നടങ്കം കേരളത്തിലെ പ്രവര്‍ത്തകര്‍ക്കൊപ്പമുണ്ടെന്ന് യോഗം നിലപാടു വ്യക്തമാക്കി.

സിപിഎമ്മിന്റെ അതിക്രൂരമായ വേട്ടയാടലിന് വിധേയമായ കേരളത്തിലെ സംഘടനാ പ്രവര്‍ത്തകര്‍ക്കൊപ്പമാണ് രാജ്യത്തെ മുഴുവന്‍ ബിജെപിയുമെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിര്‍വാഹകസമിതി ഉദ്ഘാടനം ചെയ്ത് പറഞ്ഞു. കേരളത്തിലെ അക്രമങ്ങളെ ദേശീയ നിര്‍വാഹക സമിതി നിശിതമായി വിമര്‍ശിച്ചു. ത്രിവേണി സംഗമഭൂമിയായ പ്രയാഗില്‍ ഇന്നലെയാണ് യോഗം ആരംഭിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി വലിയ നേട്ടമാണ് കരസ്ഥമാക്കിയതെന്ന് അമിത് ഷാ പറഞ്ഞു. പതിനഞ്ചു ശതമാനത്തോളം വോട്ട് സംസ്ഥാനത്ത് നേടാന്‍ ബിജെപിക്കായി. ഇതേത്തുടര്‍ന്ന് സംസ്ഥാന വ്യാപകമായി മൂന്നൂറിലേറെ അക്രമങ്ങളാണ് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരേ നടന്നത്. ഇതനുവദിക്കില്ലെന്നും പ്രവര്‍ത്തകര്‍ക്കൊപ്പം മുഴുവന്‍ രാജ്യവും നിലകൊള്ളുമെന്നും അമിത് ഷാ വ്യക്തമാക്കി.

കോണ്‍ഗ്രസിന്റെ തകര്‍ച്ചയല്ല രാജ്യമെമ്പാടുമുള്ള ബിജെപിയുടെ വലിയ വളര്‍ച്ചയ്‌ക്ക് കാരണം. ബിജെപിയുടെ കാര്യകര്‍ത്താക്കളുടെ മികച്ച പ്രവര്‍ത്തനവും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ സദ്ഭരണവുമാണ് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വലിയ വിജയത്തിന് കാരണം. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള പാര്‍ട്ടിയുടെ കടന്നുവരവിന് വഴിതുറന്ന ആസാം വിജയവും കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയും കച്ച് മുതല്‍ ഗുവാഹതി വരെയുമുള്ള പ്രദേശങ്ങളിലെ ബിജെപി സര്‍ക്കാരുകളും നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങളാണ്.

രാജ്യത്തു നിന്നും അഴിമതി ഇല്ലാതാക്കാന്‍ സാധിച്ചെന്ന് കേന്ദ്രസര്‍ക്കാരിന്റെ രണ്ടുവര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ വിശദീകരിച്ചുകൊണ്ട് അമിത് ഷാ പറഞ്ഞു. രാജ്യത്ത് ജനാധിപത്യ പ്രതിബദ്ധതയുടെ പുതിയ ഉയരങ്ങള്‍ നിര്‍മ്മിച്ച രണ്ടു വര്‍ഷമാണ് കടന്നുപോയത്. ശതകോടികളുടെ അഴിമതികള്‍ നിറഞ്ഞ പത്തുവര്‍ഷത്തെ യുപിഎ ഭരണത്തില്‍ രാജ്യത്തുണ്ടായ നയരാഹിത്യം ഇല്ലാതാക്കാന്‍ പ്രധാനമന്ത്രിക്ക് സാധിച്ചു.

ശക്തമായ തീരുമാനങ്ങളെടുക്കാന്‍ കഴിവുള്ള നേതൃത്വമാണ് രാജ്യത്ത് ഇപ്പോഴുള്ളത്. കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ സൗദി അറേബ്യ, അഫ്ഗാനിസ്ഥാന്‍ എന്നീ രണ്ട് പ്രധാന മുസ്ലിംരാഷ്‌ട്രങ്ങളാണ് അവരുടെ പരമോന്നത ബഹുമതികള്‍ ഭാരത പ്രധാനമന്ത്രിക്ക് നല്‍കിയത്. സൗദി, ദുബായ്, അബുദാബി, ഖത്തര്‍, ഇറാന്‍, അഫ്ഗാന്‍ തുടങ്ങിയ മുസ്ലിം രാഷ്‌ട്രങ്ങളെ ഭീകരവാദത്തിനെതിരെ അണിനിരത്താന്‍ മോദിയുടെ നയതന്ത്ര നീക്കങ്ങള്‍ക്ക് സാധിച്ചു.

പ്രധാനമന്ത്രി അവസാനം സന്ദര്‍ശനം നടത്തിയ അഞ്ചു രാജ്യങ്ങളില്‍ അമേരിക്ക, മെക്‌സിക്കോ, സ്വിറ്റ്‌സര്‍ലന്റ് എന്നീ മൂന്നു രാജ്യങ്ങളെ ഭാരതത്തിന്റെ എന്‍എസ്ജി അംഗത്വത്തിന് പിന്തുണ നല്‍കുന്നതിനുള്ള തീരുമാനം എടുപ്പിക്കാനും പ്രധാനമന്ത്രിക്ക് സാധിച്ചു.

സാമ്പത്തിക രംഗത്ത് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ ഫലമായി രാജ്യത്തിന്റെ വളര്‍ച്ച 7.6 ശതമാനത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. 2015-16 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ വളര്‍ച്ചാ നിരക്ക് 7.9 ആയി ഉയര്‍ന്നുകഴിഞ്ഞു. ആഭ്യന്തര കടം 4.4ല്‍ നിന്നും 3.5 ശതമാനമായി കുറയ്‌ക്കാനായി. രാജ്യമെങ്ങുമുള്ള രണ്ടരലക്ഷം സ്‌കൂളുകളില്‍ ശൗചാലയങ്ങള്‍ നിര്‍മ്മിക്കാന്‍ സാധിച്ചു. സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ, സ്‌കില്‍ ഇന്ത്യ, മുദ്ര, മേയ്‌ക്ക് ഇന്‍ ഇന്ത്യ തുടങ്ങിയ പദ്ധതികള്‍ വലിയ നേട്ടങ്ങളായി.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി മികച്ച വിജയം നേടി സര്‍ക്കാരുകള്‍ രൂപീകരിക്കും. യുപിയിലെ ക്രമസമാധാന തകര്‍ച്ചയും വികസനമില്ലായ്‌മയും തെരഞ്ഞെടുപ്പ് വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരും. മഥുരയില്‍ ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിയമവാഴ്ച ഇല്ലാതായതിന്റെ ഉദാഹരണങ്ങള്‍ ദൃശ്യമാണ്.

സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വിജയത്തോടെ 2019ല്‍ വീണ്ടും ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലെത്തുമെന്നും അമിത് ഷാ ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി.

ഇന്നലെ രാത്രി സാമ്പത്തിക കാര്യ, രാഷ്‌ട്രീയ പ്രമേയങ്ങള്‍ ദേശീയ നിര്‍വാഹക സമിതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്‌ക്ക് ശേഷം നിര്‍വാഹക സമിതിയോഗം സമാപിക്കും. വൈകിട്ട് അഞ്ചു മണിക്ക് പരേഡ് ഗ്രൗണ്ടില്‍ പ്രധാനമന്ത്രിയുടെ മഹാ റാലിയോടെ ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ബിജെപി തുടക്കമിടും.

കേരളത്തില്‍ നിന്നും സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, വി. മുരളീധരന്‍, പി.കെ. കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍, ഒ. രാജഗോപാല്‍, അല്‍ഫോണ്‍സ് കണ്ണന്താനം, കെ. ആര്‍. ഉമാകാന്തന്‍, കെ. സുഭാഷ് എന്നിവര്‍ ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Automobile

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

Kerala

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

Kerala

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

Sports

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

India

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

പുതിയ വാര്‍ത്തകള്‍

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

3 മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ്

ഇത് ചരിത്രനേട്ടം ; കോമൺ‌വെൽത്ത് ഗെയിംസിൽ തുടർച്ചയായ മൂന്നാം സ്വർണ്ണ മെഡൽ നേടി റെക്കോർഡ് സൃഷ്ടിച്ച് മീരാഭായ് ചാനു

എല്‍.കെ. അദ്വാനി (ഇടത്ത്) ധര്‍മ്മേന്ദ്ര പ്രധാന്‍ (നടുവില്‍) പി. ശ്യാംരാജ് (വലത്ത്)

ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്‌ക്കുന്നത് ഞങ്ങളുടെ ജനാധിപത്യ മര്യാദയാണ്: ബിജെപി സംസ്ഥാന സെക്രട്ടറി ശ്യാം രാജ്

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

ജുഡീഷ്യറി വിമര്‍ശനത്തിന് അതീതമല്ല, ജഡ്ജിമാര്‍ ആത്മപരിശോധന നടത്തണമെന്നും ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.