പയ്യന്നൂര്‍: ഭക്തിയും ഭാവവും നിറഞ്ഞു തുളുമ്പുന്ന ആലാപനശൈലിയില്‍ ട്രിച്ചി രമേശിന്റെ സ്വരമാധുരി ഉയര്‍ന്നപ്പോള്‍ ഗമകങ്ങളും സ്വരഭേദങ്ങളും ബൃഗങ്ങളും അനുവാചകന്റെ ഹൃദയത്തിലേക്ക് ശുദ്ധസംഗീതത്തിന്റെ അമൃതധാരയായ് പെയ്തിറങ്ങി. നാല്‍പത്തിയൊന്നുനാള്‍ നീണ്ടു നില്‍ക്കുന്നതു തുരീയം സംഗീതോത്സവത്തിന്റെ ആറാം ദിനത്തില്‍ ട്രിച്ചി രമേശിന്റെ മാസ്മരിക പ്രകടനത്തിന് മേളക്കൊഴുപ്പേകിയത് എന്‍.സി.മാധവ് (വയലിന്‍) ബി.ഹരികുമാര്‍ (മൃദംഗം) ആലത്തൂര്‍ ടി.രാജ് ഗണേശ്. (ഗഞ്ചിറ) മലൈക്കോട്ടെ ആര്‍.എം.ദീനദയാളന്‍ (മുഖര്‍ ശംഖ്) എന്നിവരായിരുന്നു.
പോത്താംങ്കണ്ടം ആനന്ദ ഭവനം ആതിഥ്യമരുളുന്നതു രീയം സംഗീതോത്സവത്തിന്റെ ഏഴാം ദിനമായ ഇന്ന് വൈകീട്ട് 6 മണിക് പണ്ഡിറ്റ് രമേശ് നാരായണന്റെ ഹിന്ദുസ്ഥാനി സംഗീതം അരങ്ങിലെത്തും മധു നാരായണനും മധുവന്തി നാരായണനും സഹ ഗായകരായിരിക്കും. അമിത് ചൗബി തബലയിലും അശ്വിന്‍ വല വാള്‍ക്കര്‍ ഹാര്‍മ്മോണിയത്തിലും പക്കമേളമൊരുക്കും.
















