ലക്നൗ: ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയിലെ കൈരാനാ നഗരത്തില്‍ നിന്ന് ഹിന്ദു കുടുംബങ്ങള്‍ കൂട്ടപാലയനം നടത്തുന്നത് അന്വേഷിക്കാന്‍ ബിജെപി ഉന്നതതല സമിതിയെ നിയമിച്ചു. ഒമ്പത് അംഗ സമിതിയെയാണ് അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്.
റിപ്പോര്‍ട്ടുകളനുസരിച്ച് സംഭവത്തിലെ നിജ സ്ഥിതി അന്വേഷിക്കാന്‍ പാര്‍ലമെന്റ് അംഗങ്ങളടങ്ങുന്ന സമിതി വ്യാഴാഴ്‌ച്ച കൈരാന സന്ദര്‍ശിക്കും. തുടര്‍ന്ന് ഇതനുസരിച്ചുള്ള റിപ്പോര്‍ട്ട് സമിതി ബിജെപി നേതൃത്വത്തിന് കൈമാറും.
2014 മുതലുള്ള കണക്കനുസരിച്ച് മുസ്ലീം ഭൂരിപക്ഷ നഗരമായ കൈരാനയില്‍ നിന്ന് ഏകദേശം 346 ഹിന്ദു കുടുംബങ്ങള്‍ പാലായനം ചെയ്തതായി ബിജെപി എംപിയും മുന്‍ കേന്ദ്ര മന്ത്രിയുമായ ഹുക്കും സിങ് ചൂണ്ടിക്കാട്ടുന്നു. കൂടാതെ പത്തോളം വര്‍ഗ്ഗീയ കൊലപാതകങ്ങളും ഇവിടെ അരങ്ങേറിയതായി എംപി പറഞ്ഞു.
കഴിഞ്ഞ മൂന്ന് വര്‍ഷമായി ഒരു ‘പുതിയ കശ്മീര്‍’ രൂപാന്തരപ്പെടുത്താനാണ് ഭൂരിപക്ഷസമുദായം ശ്രമിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് അഖിലേഷ് സര്‍ക്കാരിനെതിരെ വന്‍ പ്രഷോഭത്തിനൊരുങ്ങുകയാണ് യുപിയിലെ ബിജെപി നേതൃത്വം.
മറ്റു മതസ്ഥരിലെ ക്രമിനലുകളെ ഭയന്ന് വന്‍ തോതിലുള്ള ഹിന്ദു പാലായനമുണ്ടാകുന്നതായി കാണിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ യുപി സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ഇതിനോട് അഖിലേഷ് സര്‍ക്കാര്‍ മുഖം തിരിക്കുകയാണുണ്ടായത്.
സ്ഥലത്ത് അടുത്തിടെ ഹിന്ദു സ്ത്രീയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്തു. എന്നാല്‍ രാഷ്‌ട്രീയ സമ്മര്‍ദ്ദം മൂലം പോലീസ് ഇതിനെതിരെ നടപടി സ്വീകരിച്ചിട്ടില്ല. നാല് ബിസിനസ്സുകാരും ഇവിടെ കൊല്ലപ്പെട്ടിരുന്നു.
ഹിന്ദു സമൂഹങ്ങള്‍ക്കെതിരെ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുക വഴി ‘പുതിയ കശ്മീരി’നായി ഭൂരിപക്ഷ സമുദായത്തിനൊപ്പം ചേര്‍ന്ന് യുപി സര്‍ക്കാരും പ്രവര്‍ത്തിക്കുകയാണെന്ന് വേണം കരുതാന്‍.
















