വത്തിക്കാൻ: ബാലവേല അവസാനിപ്പിക്കാൻ ലോക ജനത ഒറ്റക്കെട്ടായി നിൽക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. ബാലവേല ദിനത്തിനെതിരെയുള്ള ദിവസമായ ഞായറാഴ്ച സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ വിശ്വാസികളെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആധുനിക കാലഘട്ടത്തിൽ ബാലവേല ലോകത്തിന്റെ ശാപമായി തീർന്നിരിക്കുകയാണ്, ഈ സാഹചര്യത്തിൽ സമൂഹം ഒന്നിച്ച് ഇതിനെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കണം. ലോകത്താകമാനം ലക്ഷക്കണക്കിന് കുട്ടികൾ തങ്ങളുടെ മൗലികമായി ആവശ്യങ്ങൾ ലഭിക്കാതെ നരകയാദന അനുഭവിക്കുന്നവരാണ്. പലരും തെറ്റായ ദിശയിൽ സഞ്ചരിച്ച് ലോകത്തിൽ വിപത്തുകൾ ശ്രഷ്ടിക്കുന്നു. ഇതിനെല്ലാം കാരണം ബാലവേലയാണ്. അദ്ദേഹം പറഞ്ഞു.
ഇന്ന് അടിമകളുടെ കൂമ്പാരങ്ങളാണ് കാണാൻ സാധിക്കുന്നത്, ലോകത്താകമാനം 168 മില്ല്യൻ കുട്ടികൾ അടിമപ്പണി ചെയ്ത് ജീവിതം നശിപ്പിച്ച് കളയുന്നു. പലരും കൽക്കരി ഖനികളിലും കരിങ്കൽ ക്വാറികളിലും ജീവൻ പണയം വച്ചാണ് കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
















