ഫസില്‍ക: ഭാരത- പാക്ക് അതിര്‍ത്തിയില്‍ രണ്ട് പാക്കിസ്ഥാനി കള്ളക്കടത്തുകാര്‍ കൊല്ലപ്പെട്ടു. പഞ്ചാബിലെ ഫസില്‍ക്ക നഗരത്തില്‍ ബിഎസ്എഫ് സേനയുമായി നടന്ന ഏറ്റമുട്ടലിലാണ് കള്ളക്കടത്തുകാര്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പുലര്‍ച്ചെ 2.30ഓടെ അതിര്‍ത്തിയിലെ സവാന പോസ്റ്റില്‍ ബിഎസ്എഫിന്റെ പതിവ് പട്രോളിംഗിനിടെയാണ് കള്ളക്കടത്തുകാര്‍ ഭാരതത്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്നത് കണ്ടെത്തിയത്. തുടര്‍ന്ന് ബിഎസ്എഫ് സേന നടത്തിയ പ്രത്യാക്രമണത്തിലാണ് രണ്ട് പേര്‍ കൊല്ലപ്പെട്ടത്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 15 പാക്കറ്റോളം വരുന്ന ഹെറോയിനുകളും രണ്ട് പിസ്റ്റളുകള്‍, ബോര്‍ഗണ്‍ അടക്കമുള്ള ആയുധങ്ങളും ഇവരില്‍ നിന്ന് കണ്ടെടുത്തു.
മയക്കുമരുന്ന് കള്ളക്കടത്തും മയക്കുമരുന്നുപയോഗവും പഞ്ചാബില്‍ കൂടിവരുന്നെന്ന വാര്‍ത്തയിലേക്ക് ഈ സംഭവം വെളിച്ചം വീശുന്നു.
















