വിയന്ന: വിയന്നയില്‍ ചേര്‍ന്ന ആണവ വിതരണ ഗ്രൂപ്പിന്റെ( എന്‍എസ്ജി) രണ്ടു ദിവസത്തെ യോഗത്തില്‍ ഭാരതത്തിന് ഗ്രൂപ്പില്‍ അംഗത്വം നല്‍കുന്നതു സംബന്ധിച്ച് തീരുമാനമായില്ല. 48 അംഗ ഗ്രൂപ്പില്‍ ഭാരതത്തെ ചേര്‍ക്കുന്നതു സംബന്ധിച്ച് ഈ മാസം 20ന് ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോളില്‍ ചേരുന്ന യോഗം തീരുമാനമെടുത്തേക്കും. ചൈനയുടെ എതിര്‍പ്പാണ് അംഗത്വം ലഭിക്കാനുള്ള പ്രധാന തടസം.
















